പാസ്റ്റർ ജെയിസ് പാണ്ടനാടിന്റെ സഹോദരി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വെണ്മണി : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ജെയിസ് പാണ്ടനാടിന്റെ സഹോദരിയും, വെൺമണി പൂവനേത്ത് ശ്രീ ബാബു പി ഡാനിയേലിന്റെ (ബാംഗ്ലൂർ) ഭാര്യയുമായ ചാലിക്കുന്നിൽ ശ്രീമതി ജയാ ബാബു (52 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മകൾ : അബിയാ ബാബു (ബാംഗ്ലൂർ).
സംസ്കാരം : നവംബർ 29 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 12.30 മണിക്ക് പാണ്ടനാട്, കീഴ് വന്മഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് / ഓവർസിയർ ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ സി സി തോമസ് ഭവനത്തിലെ ശുശ്രൂഷകളും അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റർ കർത്തൃദാസൻ പാസ്റ്റർ വൈ റജി സെമിത്തേരിയിലെ ശുശ്രൂഷകളും നിർവ്വഹിക്കും.
തിരുവല്ല സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ലാലി ഫിലിപ്പ്, കീഴ് വന്മഴി ഗിൽഗാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ എസ് ജോസ് എന്നിവർ സംസ്കാര ശുശ്രൂഷകൾ നിയന്ത്രിക്കും.



0 Comments