.വാർത്ത : കൊച്ചുമോൾ അനീഷ് (സെന്റർ സഹോദരി സമാജം പബ്ലിസിറ്റി കൺവീനർ).
പാമ്പാടി : 18.1.2025 ശനിയാഴ്ച പുളിക്കൽക്കവല സിയോൻ ഗ്രൗണ്ടിൽ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ സെന്റർ സഹോദരി സമാജം പൊതുയോഗം നടന്നു. സെന്റർ സഹോദരി സമാജം സെക്രട്ടറി സിസ്റ്റർ ഓമന ബാബു റിപ്പോട്ടും, സിസ്റ്റർ മോളമ്മ എബി വരവ് ചെലവ് കണക്കും വായിച്ച് പൊതുയോഗം പാസാക്കി.
പുതിയ നേതൃത്വം :-
സഹോദരിമ്മാരായ
അഡ്വൈസറി ബോർഡ് ചെയർമാൻ : ഷീല സാം,
പ്രസിഡണ്ട് : ബീന വർഗീസ്,
വൈസ് പ്രസിഡണ്ട് : ബിന്ദു ഷാജി,
സെക്രട്ടറി : ബിന്ദു ഏലിയാസ്,
ജോയിന്റ് സെക്രട്ടറി : ജിഷ ജോസഫ്,
ട്രഷറർ : സനു ചാക്കോ
പ്രയർ കൺവീനർ : സുജ തോമസ്,
പബ്ലിസിറ്റി കൺവീനർ : കൊച്ചുമോൾ അനീഷ്,
മേഖല പ്രതിനിധികൾ :
ഷാജി മോൾ ജേക്കബ്,
അന്നമ്മ ജോസഫ്.
പ്രസ്തുത മീറ്റിങ്ങിൽ സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ്, ജോയിന്റ് സെക്രട്ടറിമ്മാരായ പാസ്റ്റർ ചാക്കോ മാത്യു, ഇവാ ബാബു മാത്യു, സിസ്റ്റർ ഷീല സാം, സിസ്റ്റർ സൂസന്ന വർക്കി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ALSO READ: ഷാജിവാഴൂരിനെ മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസ് കോത്തല കൗൺസിൽ ആദരിയ്ക്കുന്നു https://www.snehavachanam.com/2025/01/mmi.html







0 Comments