മീഡിയ ഡിപ്പാർട്ട്മെൻ്റ്
വിശാലമായ പന്തലിൻ്റെ നിർമ്മാണം ഡിസംബർ 17 ചൊവ്വ രാവിലെ 9 മണിക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിയുടെ പ്രാർഥനയോടെ ആരംഭിക്കും. മുൻ വർഷങ്ങളെക്കാൾ വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ വിപുലമായ ഇരിപ്പിട ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. കൺവെൻഷൻ്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
കൺവൻഷൻ്റെ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥന, ചെയിൻ പ്രെയർ എന്നിവ സെൻ്റർ അടിസ്ഥാനത്തിൽ യഥാക്രമം നടന്നു വരുന്നു.മ്യൂസിക് ഡയറക്ടർ ബോവസ് രാജു നേതൃത്വം നൽകുന്ന 30 അംഗ കൺവൻഷൻ ക്വയർ ഗാന പരിശീലനം ആരംഭിച്ചു.
പാസ്റ്റർ വൈ റെജി (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ മാത്യൂ (അസിസ്റ്റൻറ് ഓവർസിയർ), പാസ്റ്റർ സാംകുട്ടി മാത്യൂ (കൗൺസിൽ സെക്രട്ടറി), പാസ്റ്റർ പി എ ജെറാൾഡ് (ജോ. സെക്രട്ടറി ), പാസ്റ്റർ ഷിജു മത്തായി (ട്രഷറാർ), സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ജോസഫ് മാറ്റത്തുകാല, അജി കുളങ്ങര എന്നിവർ നേതൃത്വം നൽകും.
------------------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------------------






0 Comments