BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

എനർജിയ 2024. ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെൻ്റർ യൂത്ത് & സണ്ടേസ്ക്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പവർ കോൺഫറൻസ് ഡിസംബർ 26ന്




കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെൻ്റർ യൂത്ത് & സണ്ടേസ്ക്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പവർ കോൺഫറൻസ് ഡിസംബർ 26 രാവിലെ 9 മുതൽ രാത്രി 9 വരെ, കോട്ടയം സെൻ്റർ പള്ളം ബെത്സെയ്ദാ സഭയിൽ വച്ച് നടത്തപ്പെടും

സെമിനാറിൽ കോട്ടയം സെൻ്റർ മിനിസ്റ്റർ പാ. കെ എസ് സിബിച്ചൻ അധ്യക്ഷത വഹിക്കുന്ന   പവർ കോൺഫ്രൻസിൽ ദൈവസഭാ കേരളാ റീജിയൺ യൂത്ത് ഡയറക്ടർ പാ.വി ജോയ് ജോൺ ഉത്ഘാടനം ചെയ്യും.പ്രൊഫ: അജി ജോർജ് വാളകം കുട്ടികൾക്കും യുവജനങ്ങൾക്കുമായി ക്ലാസുകൾ നയിക്കും, സണ്ടേസ്ക്കൂൾ ഡയറക്ടർ പാ. കെ കെ ജോൺസൺ ,ക്രൂസേഡ് ഡയറക്ടർ പാ. ജെബു ജോൺസണും മുഖ്യ പ്രഭാഷകരായിക്കും. രാത്രി നടക്കുന്ന യോഗത്തിൽ  ദൈവസഭയുടെ ഓവർസിയറായി 2024 - 2028 കാലളവിലേക്ക് നിയമിക്കട്ട കേരളാ റീജിയൺ അഡ്മിനിസ്ട്രേറ്റിവ് റവ.ബിഷപ്പ്  ജോമോൻ ജോസഫ് അവറുകളെ കോട്ടയം സെൻ്റർ അനുമോദനം നൽകി ആദരിക്കും തുടർന്ന് സമാപന സന്ദേശവും നൽകും കോൺഫ്രൻസിനൊടനുബന്ധിച്ച് കോട്ടയം സെൻ്ററിൽ നിന്ന് കേരളാ റീജിയൺ ഡിപ്പാർട്ട്മെൻ്റ ഭാരവാഹികളായി സ്റ്റേറ്റ് തലത്തിലേക്ക്   തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളെ ആദരിക്കും. 

കോട്ടയം സണ്ടേസ്ക്കൂൾ സൂപ്രണ്ട് ഇവാ: ജെറാൾഡ് റ്റി ജേക്കബിൻ്റെയും , ഓർഗനൈസർ മോനിഷ് സി എബ്രഹാമിൻ്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രസ്തുത മീറ്റിംഗിൻ്റെ വിജയത്തിനായി പ്രോഗ്രാംകമ്മറ്റി രൂപീകരിച്ച് വിപുലമായ പ്രവർത്തനം നടത്തി വരുന്നു.

--------------------------------------------------------------------------------------------------------------



Post a Comment

0 Comments