അടിമാലി: സെലിബ്രേഷന്‍ ഹോപ്പ് 2024 പ്രത്യാശോത്സവം കണ്‍വെന്‍ഷന്റെ പ്രാര്‍ത്ഥന സംഗമവും ആലോചനയോഗവും ഇന്ന് വൈകിട്ട് ആറുമണിക്ക് അടിമാലി ചര്‍ച്ച് ഓഫ് ഗോഡ്, മറീന കോംപ്ലക്‌സില്‍ നടക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്‍വെന്‍ഷന്റെ വിപുലമായ നടത്തിപ്പിനായി കമ്മറ്റികളും പ്രാര്‍ത്ഥന യോഗങ്ങളും നടത്തിവരികയാണ്. ഇടുക്കി ജില്ലയില്‍ നിന്നും നിരവധി സഭാ സംഘടന പ്രതിനിധികളും വിശ്വാസികളും പങ്കെടുക്കുന്നു. പാസ്റ്റര്‍ രതീഷ് ഏലപ്പാറ, അഡ്വ. ജോണ്‍ലി ജോഷ്വാ,പാസ്റ്റര്‍ പി.ടി ആന്റണി തുടങ്ങിയവര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കും.കണ്‍വെന്‍ഷന്‍ നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയത്ത് നടത്തപ്പെടും.








0 Comments