BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കാസര്‍ഗോഡ് ജില്ലയില്‍ സുവിശേഷയാത്ര നടത്തി

കാസര്‍ഗോഡ്: ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിന്റെയും ഐപിസി കാസര്‍ഗോഡ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ സുവിശേഷയാത്രയില്‍ കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ പത്തോളം ജംഗ്ഷനുകളില്‍ പരസ്യ യോഗം നടത്തി.  ഐപിസി കാസര്‍ഗോഡ് സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സന്തോഷ് മാത്യു സുവിശേഷയാത്ര ഉദ്ഘാടനം ചെയ്തു. ഇവാഞ്ചലിസം ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ എം എ തോമസ്,പാസ്റ്റര്‍ മാത്യു ജോര്‍ജ്, പാസ്റ്റര്‍ റോയി കറ്റാനം, പാസ്റ്റര്‍  സിജോ ചെര്‍ക്കള, പാസ്റ്റര്‍ ജയ്‌മോന്‍ ലൂക്കോസ് എന്നിവര്‍ വിവിധ ഇടങ്ങളില്‍ സന്ദേശം നല്‍കി. 

സുവിശേഷകന്‍ രാജിസാമൂവല്‍ ഗാനങ്ങള്‍ ആലപിച്ചു. വിവിധ ഇടങ്ങളിലായി അയ്യായിരത്തോളം ലഖുലേഖകള്‍  വിതരണം ചെയ്തു. ശുശ്രൂഷകള്‍ക്ക് ഇവാഞ്ചലിസം ബോര്‍ഡ് ചെയര്‍മാന്‍ പാസ്റ്റര്‍ സജി കാനം,  സെക്രട്ടറി ബ്രദര്‍ ഗ്ലാഡ്‌സന്‍ ജേക്കബ്, ട്രഷറര്‍ ബ്രദര്‍ ബോബി തോമസ്, കോഡിനേറ്റര്‍ സുവി. രതീഷ് ഏലപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍ഗോഡ് സെന്ററിലെ  ശുശ്രൂഷകര്‍ സുവിശേഷ യാത്രയില്‍ പങ്കുചേര്‍ന്നു. 





Post a Comment

0 Comments