സിഞ്ചു മാത്യു നിലമ്പൂർ
------------------------------------
കണ്ണൂർ: ഐ. പി. സി.കണ്ണൂർ മേഖല സൺഡേസ്കൂൾ ക്യാമ്പിന് അനുഗ്രഹീത സമപ്തി . സെപ്റ്റംബർ 15 മുതൽ 17 വരെ എംബ്റ്റ് ബൈബിൾ കോളേജിൽ വെച്ച് നടന്ന ക്യാമ്പിൽ കാസർഗോഡ് സെന്റർ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉത്ഘാടനം ചെയ്തു. സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് പ്രധാന ക്ലാസുകൾ നയിച്ചു. രാത്രി മീറ്റിംഗുകളിൽ കണ്ണൂർ സെന്റർ ശുശ്രുഷകൻ പാസ്റ്റർ പി. ജെ. ജോസ്, സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ എന്നിവരും, കുട്ടികളുടെ വിവിധ സെഷനുകളിൽ സിസ്റ്റർ സിഞ്ചു മാത്യു നിലംബൂർ, പാസ്റ്റർ ജിൻസ് വയനാട്, മറ്റു സെക്ഷഷനുകളിൽ കാസർഗോഡ് നോർത്ത് സെന്റർ പാസ്റ്റർ. ജോയ് ഗീവർഗീസ്,എന്നിവർ ശുശ്രുഷിച്ചു. സോണൽ പ്രസിഡന്റ് പാസ്റ്റർ ജോർജ് മാത്യു, വൈസ് പ്രസിഡന്റ് പാസ്റ്റർ മധുസുധനൻ. പി, സെക്രട്ടറി പാസ്റ്റർ മോൻസി. റ്റി.ജെ,ട്രെഷറർ ലിജോമോൻ. പി. സ്.പാസ്റർ ജയിമോൻ ലുക്കോസ്, പാസ്റ്റർ മോബിൻ പീറ്റർ, പാസ്റ്റർ വി. സി. ജെയിംസ്, പാസ്റ്റർ. ജോൺ വി. ജേക്കബ്, പാസ്റ്റർ ബേബി ജോർജ്, പാസ്റ്റർ ബെന്നി, എന്നിവർ നേതൃത്വം കൊടുത്തു.









0 Comments