കാറ്റിലിളകുന്ന മാമരച്ചില്ലുകള്‍
കാണുവാനെന്തൊരു ചന്തം
നര്‍മ്മം തുളുമ്പുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍
പൊട്ടച്ചിരിക്കുന്ന പോലെ
ഉണ്ടെന്റെ വീടിനു മുന്നിലായ് ദൂരെ
കണ്ണിനു കുളിരേകും മാമരക്കൂട്ടം
മിഥുനത്തിന്‍ തെളിവെയിലുള്ള ദിനങ്ങളില്‍
ചുറ്റിയടിക്കുന്ന മാരുതനും
അന്തിയായീടുമ്പോള്‍ ചേക്കേറാന്‍ പക്ഷികള്‍-
ക്കാശ്രയമായി തരുക്കളേറെ
കേള്‍ക്കാം 'ക്രാ' 'ക്രാ' യെന്നുള്ള ശബ്ദമെന്‍
കാതിലെല്ലാ സന്ധ്യാനേരത്തിലും
ഓര്‍ത്തിടും ഞാനാ പാവങ്ങളെ അവ
ക്കില്ലല്ലോ പാര്‍ക്കുവാന്‍ വാര്‍ക്ക വീട്
വാനിലെ പറവയെ ഓര്‍ക്കുവാന്‍ ചൊന്നൊരു
നാഥന്റെ വാക്കുകളത്രെ ആര്‍ദ്രം
കോണ്‍ക്രീറ്റ് വീട്ടിലെ കട്ടിലും മെത്തയും
ഇല്ലവയ്‌ക്കെങ്കിലും ഭദ്രമായി
നാളെല്ലാം ആകുലമൊട്ടുമെയില്ലാതെ
പോറ്റുന്നു നാഥനാ സൃഷ്ടികളെ
സന്ധ്യാ സമയത്തു കേള്‍ക്കുന്ന മര്‍മ്മരം
നാഥനു സ്‌തോത്രങ്ങളായിരിയ്ക്കാം
പകലിന്റെ നേരത്തു പാറിപ്പറന്നപ്പോള്‍
കാത്തൊരു നാഥനെ വാഴ്ത്തുകയാം
ഇല്ലില്ല തമ്മില്‍ തല്ലൊട്ടുമില്ല കേട്ടോ
തമ്മില്‍ അവയക്കെര്രത ചേര്‍ച്ചയാണോ
അപരന്റെ കൂട്ടിലേയ്‌ക്കെത്തി നോട്ടമില്ല
സത്യവും നീതിയും കൂട്ടിനുണ്ടേ
പരദൂഷണമില്ല പാരവയ്പുമില്ല
നാളെയെച്ചൊല്ലിയൊരാധിയില്ല
വിദ്യാവിഹീനരാണീ കൂട്ടരെങ്കിലും
''കൌണ്‍സിലിംഗില്ലു'' ''ഡിവോഴ്സുമില്ല'
വാനില്‍ പറക്കുമീ പക്ഷികളെക്കാളും
എത്രയോ ഉന്നതന്‍ നീ മനുജാ
നിന്‍ പേര്‍ക്കായ് ക്രൂശില്‍ മരിച്ചൊരു നാഥനെ
പാടെ മറന്നു കൊണ്ടോടീടടല്ലേ
ജീവിതം കൊണ്ടു നിന്‍ നാഥനെ
സേവിപ്പാന്‍ വൈകല്ലേ കാലം കടന്നീടുന്നു
നില്കണം നാഥന്റെ മുമ്പില്‍ തികച്ചിട്ട്
നിന്‍ വേല തന്റെ ഹിതത്തിനൊത്ത്
ശുദ്ധമാക്കീടാം നാം ജീവിതം പൂര്‍ണ്ണമായ്
നില്‍ക്കേണ്ടതല്ലേ തന്‍ മുന്നില്‍ ഒരു നാള്‍
തമ്മില്‍ തമ്മില്‍ ഏറ്റു ചൊല്ലിടാം തെറ്റുകള്‍
പകയൊന്നിനും പരിഹാരമല്ല
ഒന്നാകാം സ്‌നേഹത്തില്‍ ഒന്നായിടാം തമ്മില്‍
ഹസ്തദാനം ചെയ്തു ചുംബിച്ചിടാം
കാട്ടുതീപോലാളിക്കത്തട്ടെ ആത്മാവില്‍
അഗ്‌നിയീ ദൈവജനത്തിന്‍ മധ്യേ.







0 Comments