പാമ്പാടി:വയനാട്ടില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടമായ വരയുംമരണപ്പെട്ടവരുടെ ആശ്രിതരേയും നേരില്‍ പോയി കാണുന്നതിനും, ആ ദേശത്തിന്റെ പുനരധിവാസത്തിന് ഗവര്‍മെന്റ് സന്നദ്ധ സംഘടനകള്‍ നടത്തിവരുന്ന പദ്ധതികളില്‍ വിവിധ നിലകളില്‍ പങ്കാളികള്‍ ആകുവാനും പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായ പി.സി.സി തീരുമാനിച്ചു. പെന്തക്കോസ്തല്‍ കോ.ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ജോയി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്കുട്ടീവ് യോഗത്തിലാണ് തീരുമാനം. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് പിസിആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
പ്രസ്തുത യോഗത്തില്‍ പാസ്റ്റര്‍. സാംകുട്ടി നിലമ്പൂര്‍ (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍. ജോയി ജോസഫ് (ജനറല്‍ ട്രഷറാര്‍), പാസ്റ്റര്‍. ജോഷി ജോണ്‍ ( സ്റ്റയിറ്റ് പ്രസിഡന്റ്), പാസ്റ്റര്‍ ഷിബു കൊല്ലാട് ( സ്റ്റയിറ്റ് സെക്രട്ടറി), എന്നിവരെ കൂടാതെ സ്റ്റയിറ്റ് എക്‌സിക്കുട്ടീവ് അംഗങ്ങളായ പാസ്റ്റര്‍ ബിനു അതിരംപുഴ, പാസ്റ്റര്‍ രാജന്‍ മാത്യു, തുടങ്ങിയവരും പങ്കെടുത്തു.
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ കണ്ണീര് ഒപ്പാന്‍ പി. സി.സി. നടത്തുന്ന ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം പങ്കു ചേരുവാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.
9961510211,7907954906,7902409804.









0 Comments