കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് കോട്ടയംജില്ലാതല യോഗം ഇന്ന് കോട്ടയത്ത് ഒറവയ്ക്കല്‍ ന്യൂ ഹോപ്പ് ഇന്റര്‍നാഷണല്‍ സഭഹാളിനടന്നു. ശക്തമായ മഴയായിരുന്നെങ്കിലും കൃത്യം 10 മണിക്ക് തന്നെ യോഗം പ്രാർത്ഥിച്ച് ആരംഭിച്ചു. കോട്ടയം ജില്ല പ്രസിഡന്റ് പാസ്റ്റർ സജി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ പ്രസിഡന്റ് ഗ്ലാഡ്സൺ ജേക്കബ് സന്ദേശം നൽകി. ഐക്യതയോടെയും പ്രാർത്ഥനയോടും കൂടി മുന്നോട്ട് നീങ്ങിയാൽമാത്രമേ നമുക്ക് വിജയം കൈവരിയ്ക്കാൻ സാധ്യമാകൂ എന്ന് സന്ദേശത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
ALSO READ :യുപി എസ് കാട്ടാക്കട താലൂക്ക് കമ്മിറ്റി പ്രാർത്ഥനയും ആലോചനയോഗവും. https://www.snehavachanam.com/2024/07/ups_88.html
നമ്മുടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ക്രൈസ്തവർ പീഡനത്തിൽകൂടി കടന്നുപോകുമ്പോൾ നാം ഒരുമനസോടെ നിന്ന് അവകാശങ്ങൾ നേടിയെടുക്കുന്നതിനും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതിനും യുപിഎസിന്റെ പ്രവർത്തനം രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് അനിവാര്യമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ മുഖ്യ സന്ദേശത്തിൽ വ്യക്തമാക്കി. കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് പെന്തക്കോസ്ത് സമൂഹം ഒന്നിക്കണമെന്നും ചിതറക്കിടക്കുന്ന നമ്മുടെ സമൂഹം ഒരുമയോടെ നിന്നാൽ നിരവധികാര്യങ്ങൾ നേടിയെടുക്കാനാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി നിരവധിമേഖലകളിൽ പെന്തക്കോസ്തുസമൂഹം വ്യക്തിമുദ്ര പതിപ്പിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിയ്ക്കുന്നു. നാളിതുവരെ അതു സാധിക്കാതെ പോകുന്നതിന് ഒരുമിച്ച് നിൽക്കാൻ കഴിയാത്താണ് കാരണമെന്നും പെന്തക്കോസ്ത് സമൂഹം ഇടുങ്ങിയ ചിന്താഗതികളിൽനിന്നും മാറിചിന്തിച്ച് ഐക്യത്തിന്റെ വിശാലമായ മേഖലകളിേക്ക് ചുവടുവയ്ക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യുപിഎസിന്റെ പ്രവർത്തനങ്ങളെയും ഭാവി പദ്ധതികളെയും വിശദീകരിച്ച സംസ്ഥാന സെക്രട്ടറി, പ്രതിസന്ധകളുടെയും വെല്ലുവിളികളുടെയും നടുവിൽ യുപിഎസ് മുന്നോട്ട് വച്ചിരിയ്ക്കുന്ന ദൗത്യത്തിൽ പെന്തക്കോസ്തു സമൂഹം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.
ജില്ലാതല ഭാരവാഹികളെ ഉൾക്കൊള്ളിച്ചുകൊണ്ട് താലൂക്ക് തലത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.
യുപിഎസ് വിമൻസ് കൗൺസിലിന്റെ സാന്നിധ്യം യോഗത്തിൽ ശ്രദ്ധേമായിരുന്നു.യുപിഎസ് വിമൻസ് കൗൺസിൽ സംസ്ഥനഭാരവാഹികളായ സിസ്റ്റർ സാറാമ്മ സണ്ണി, സിസ്റ്റർ രമണി സണ്ണി എന്നിവർ സംസാരിച്ചു. കൂടാതെ വിമൻസ്കൗസിൽ കോട്ടയംജില്ലാതലങ്ങളിലും, താലൂക്ക് തലങ്ങളിലും സഹോദരിമാരെ ഇന്ന് തിരഞ്ഞെടുക്കു. കൃത്യസമയത്ത് തന്നെ പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു. പാസ്റ്റർ മാണി കുര്യാക്കോസ് നേതൃത്വം നൽകുന്ന ഒറവയ്ക്കല്‍ ന്യൂ ഹോപ്പ് ഇന്റര്‍നാഷണല്‍ സഭഹാളിലാണ് ജില്ലാ യോഗം നടന്നത്.











0 Comments