കോട്ടയം:പെന്തക്കോസ്ത് ഐക്യത്തിനായി യുപിഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സഹോദരിമാര്‍ മുന്‍നിരയില്‍ എത്തണമെന്നും ശക്തമായ ഒരു നേതൃത്വത്തോടൊപ്പം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ യുപിഎസിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും യുപിഎസ് വിമന്‍സ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വം സിസ്റ്റര്‍ സാറാമ്മ സണ്ണി, സിസ്റ്റര്‍ രമണി സണ്ണി എന്നിവര്‍ പറഞ്ഞു. യണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു ഇരുവരും. കോട്ടയം ഐപിസി സീയോന്‍ സഭാഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബാബു പറയത്തുകാട്ടില്‍ അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ എംഐ തോമസ് സ്വാഗതം ആശംസിച്ചു. യുപിഎസ് സംസ്ഥാന പ്രസിഡന്റ് ഗ്ലാഡ്സണ്‍ ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ ബാബു ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ വിമന്‍സ് കൗണ്‍സില്‍ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്ഗ്ലാഡ്സണ്‍ ജേക്കബ് പ്രഖ്യാപിച്ചു. നിയമിതരായ ഭാരവാഹികള്‍ക്കുവേണ്ടി പാസ്റ്റര്‍ ബാബു ജോര്‍ജ്, പാസ്റ്റര്‍ ജോയി കുമളി എന്നിവര്‍ പ്രാര്‍ത്ഥിച്ചു.







0 Comments