BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു


 കോട്ടയം: യണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു. ഇന്നലെ വൈകുന്നേരം കോട്ടയം ഐപിസി സീയോന്‍ സഭാഹാളില്‍ നടന്നയോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബാബു പറയത്തുകാട്ടില്‍ അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ എംഐ തോമസ് സ്വാഗതം ആശംസിച്ചു. യുപിഎസ് സംസ്ഥാന പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

പാസ്റ്റര്‍ ബാബു ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. പാസ്റ്റര്‍ മാത്യു ബെന്നി, പാസ്റ്റര്‍ ജോയി കുമളി,  പാസ്റ്റര്‍ സജിവര്‍ഗീസ്, പാസ്റ്റര്‍ ബിനു ഡൊമിനിക്ക്, പാസ്റ്റര്‍ ഏബ്രഹാം കളത്തുങ്കല്‍, സിസ്റ്റര്‍ സാറാമ്മ സണ്ണി, സിസ്റ്റര്‍ രമണി സണ്ണി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കോട്ടയം ജില്ലാ കമ്മറ്റിയെയും സഹോദരിമാരുടെയും ഭാരവാഹികളെയും ഗ്ലാഡ്‌സണ്‍ ജേക്കബ് പ്രഖ്യാപിച്ചു. നിയമിതരായ ഭാരവാഹികള്‍ക്കുവേണ്ടി പാസ്റ്റര്‍ ബാബു ജോര്‍ജ്, പാസ്റ്റര്‍ ജോയി കുമളി എന്നിവര്‍ പ്രാര്‍ത്ഥിച്ചു. 

പാസ്റ്റര്‍ മാത്യു ബെന്നി, പാസ്റ്റര്‍ ജോയി കുമളി,  പാസ്റ്റര്‍ സജിവര്‍ഗീസ്, പാസ്റ്റര്‍ ബിനു ഡൊമിനിക്ക്, പാസ്റ്റര്‍ ഏബ്രഹാം കളത്തുങ്കല്‍, സിസ്റ്റര്‍ സാറാമ്മ സണ്ണി, സിസ്റ്റര്‍ രമണി സണ്ണി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  പാസ്റ്റര്‍ ബിനോജ് കെ. തമ്പി  കൃതജ്ഞത അറിയിച്ചു. 

























Post a Comment

0 Comments