കുവൈറ്റ് സിറ്റി : കുവൈത്തിൽ ജൂലൈ 9 ചൊവ്വാഴ്ച്ച രാവിലെ നടന്ന വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. മലയാളി ഉൾപ്പെടെ മൂന്നു പേർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലാണ്. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുവൈത്ത് സെൻത്ത് റിങ് റോഡിൽ അബ്ദുല്ല മുബാറക്കിന് സമീപം പുലർച്ചെ അഞ്ചര മണിക്കാണ് അപകടം. ജോലി കഴിഞ്ഞ് ജീവനക്കാരുമായി വരികയായിരുന്ന ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞ് ബസിലുണ്ടായിരുന്ന പത്ത് പേരിൽ ആറ് പേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിൽ എത്തിയശേഷമാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.




0 Comments