വാഴ്ത്തപെട്ട ദൈവം സര്‍വ്വശക്തനാണ്. എന്നാല്‍ സാത്താനും ശക്തനാണ്. വിശുദ്ധിയില്‍ നില്‍ക്കുന്നവന്. ഒരുവന്‍ പാപത്തില്‍ ജീവിക്കുന്നുവെങ്കില്‍ ആഭിചാരം ഫലിക്കാന്‍ സാധ്യതയുണ്ട്. ഒരുവന്‍ രക്ഷിക്കപ്പെട്ട് വിശ്വാസ സ്‌നാനം സ്വീകരിച്ച് വിശുദ്ധ ജീവിതം നയിക്കുന്ന ഒരുവന് ആഭിചാരവും മന്ത്രവാദവും ഏല്‍ക്കുകയില്ല. കാരണം അവനില്‍ പരിശുദ്ധി ആത്മാവ് വസിക്കുന്നു. എപ്പോള്‍ അവന്‍ പാപത്തിന് അടിമപ്പെടുന്നോ. പിശാചിന്റെ അടിമത്തത്തിലേക്ക് അവന്‍ പോകുന്നുവോ. അവന് അഭിചാരം ഏല്‍ക്കും. ഒരു പരിധിവരെയും മനുഷ്യന്റെ ഭയമാണ് ഇതിനെല്ലാം പ്രശ്‌നം. ഒരു വിശ്വാസിയില്‍ വസിക്കുന്ന ആത്മാവ് അത് ശക്തിയുടെയും സ്‌നേഹത്തിന്റെയും സ്വബോധത്തിന്റെയും ആത്മാവാണ്. കര്‍ത്താവ് പറഞ്ഞു പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെ ചവിട്ടുവാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഒരു ദൈവ പൈതലിന് യേശുവിന്റെ നാമത്താലും യേശുവിന്റെ രക്തത്താലും പരിശുദ്ധാത്മാവിനാലും ഇതിന്റെ മേലെല്ലാം ജയം ഉണ്ട്.
ആഭിചാരം പഴയ നിയമകാലം മുതല്‍ ഉള്ളതാണ്. ശത്രുവിനെ മറഞ്ഞിരുന്ന് തകര്‍ക്കുന്ന തന്ത്രമാണ് ആഭിചാരം.. ഇപ്പോള്‍ ഇത് വളരെ കൂടുതലായി കാണപ്പെടുന്നു. ഉദാ.. ഒരു ശത്രുവിനെ കൊന്നാല്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യും. ഇത്തരം അറസ്റ്റുകള്‍ ഭയപ്പെടുന്നവര്‍ മറഞ്ഞിരുന്ന് ചെയ്യുന്ന കുലപാതകമാണ് ആഭിചാരം അല്ലെങ്കില്‍ ബ്ലാക്ക് മാജിക്. ഇത് ലോകം മുഴുവന്‍ ഉണ്ട്.. അസൂയയും കുശുമ്പും ഉള്ളവര്‍ മറ്റുള്ളവരെ തകര്‍ക്കണമെന്നുള്ള മനസ്സുള്ളവരുമാണ് അഭിചാര ക്രിയകള്‍ കൂടുതല്‍ ചെയ്യുന്നത്... എല്ലാവരെയും ആഭിചാരം ചെയ്യുമെങ്കിലും ഏറ്റവും കൂടുതല്‍ കാണുന്നത് വ്യാപാരി / വ്യവസായികള്‍ / രാക്ഷ്ട്രീയക്കാര്‍ / സിനിമാമേഖല /സ്വര്‍ണ്ണ കച്ചവടക്കാര്‍ക്കിടയില്‍ ആണ് ഏറ്റവും കൂടുതല്‍ കാണുന്നത്.
ദീര്‍ഘനാള്‍ വ്യാപാരികളുടെ നേതൃസ്ഥാനത്ത് ഇരുന്നതുകൊണ്ട് ധാരാളം വ്യാപാരികളുടെ തകര്‍ച്ചക്ക് പിന്നില്‍ അഭിചാരം ആണെന്ന് മനസിലാക്കാന്‍ സാധിച്ചു. ചിലര്‍ നേര്‍ച്ചകാഴ്ചകളുമായും, ആഭിചാര ക്രിയകളുമായി മുന്‍പോട്ട് പോയപ്പോള്‍ ചിലര്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ഇടയായി.
ദൈവഭക്തിയില്‍ നില്‍ക്കുന്ന ഒരുത്തനെയും ഈ ശക്തിക്ക് കിഴ്‌പെടുത്താന്‍ കഴിയുകയില്ല. ഭക്തനായ ഇയ്യോബിന്റ ജീവിതത്തില്‍ സാത്താന്‍ കടന്നപ്പോള്‍ അവന്റ ജീവനെ തൊടാന്‍ സര്‍വശക്തന്‍ സമ്മതിച്ചില്ല. ഇയ്യോബിന് ചുറ്റും തീ മതില്‍ തമ്പുരാന്‍ തീര്‍ത്തു... ആഭിചാര ക്രിയകകള്‍ കൊണ്ട് സാമ്പത്തിക നഷ്ടം, രോഗങ്ങള്‍, കഷ്ടങ്ങള്‍, നേരിടാം. എന്നാല്‍ ഒരു പുതിയ നിയമ വിശ്വാസിക്ക് ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട നീതീകരിച്ച വിശദീകരിക്കപ്പെട്ട വിലയ്ക്ക് വാങ്ങപ്പെട്ട ക്രിസ്തുവിന്റെ രക്തം ഗുണകരമായി സംസാരിക്കുന്ന ഒരു ദൈവ പൈതലിന് ഇങ്ങനെ ഉള്ളതൊന്നും കേള്‍ക്കുകയില്ല
നഷ്ടപെട്ടത് തിരിച്ച് തരുന്ന ദൈവമാണ് വാഴ്ത്തപ്പെട്ട യേശു. ആഭിചാരം യക്കോബിന് ഫലിക്കയില്ല. ലക്ഷണ വിദ്യ യിസ്രയേലിന് ഏല്‍ക്കുകയില്ല. ദയവായി അഭിചാരങ്ങള്‍ ഇല്ലെന്ന് നിസ്സാരമായി പറയരുത്. ആഭിചാരങ്ങളുടെ നടുവില്‍ രക്ഷിക്കുന്ന ദൈവം ഉണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവമാണ് നമ്മള്‍ കാണിക്കേണ്ടിയത്. കഴിഞ്ഞകാലങ്ങളില്‍ രാഷ്ട്രിയ പ്രമുഖര്‍ക്ക് നേരെയുള്ള ആഭിചാര ക്രിയകളെ കുറിച്ച് മാധ്യമങ്ങളില്‍ കൂടി കാണുവാന്‍ നമ്മള്‍ക്ക് സാധിച്ചു. ചില ജ്യോതിഷന്മാര്‍ ഇതിനെതിരെ പ്രതികരിക്കുന്നത് കാണുവാന്‍ ഇടയായി. ഇതൊക്കെ തമാശയായി കണ്ടാല്‍ മതിയെന്നാണ് അവരുടെ പ്രതികരണം. ഇത്തരം ആള്‍ക്കാര്‍ പേരും പ്രശസ്തിയും എടുക്കാനാണ് പ്രതികരണങ്ങള്‍ നടത്തുന്നത്...
റോമര്‍ 8.31 യില്‍ പറയുന്നത്. ഇത് സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമ്മുക്ക് അനുകൂലം എങ്കില്‍ നമ്മള്‍ക്ക് പ്രതികൂലം ആര്‍? ആഭിചാരം ഉണ്ട് എന്നാല്‍ ഒരു വിശ്വാസിക്ക് കേള്‍ക്കുകയില്ല ഒരു വിശുദ്ധന് അത് ഏല്‍ക്കുകയില്ല
പലരും ആഭിചാരം ഇല്ലെന്ന് നിസാരമായി പറയുന്നവര്‍, അവര്‍ക്ക് ജീവിതത്തില്‍ ഇത്തരം അനുഭവങ്ങളില്‍ കുടി കടന്ന് പോകാത്തവരാണ്. അതല്ലെങ്കില്‍ ആര്‍ജ്ജവത്തോടെ പറയാനുള്ള ധൈര്യം ഉള്ളവരായിരിക്കണം...
എനിക്ക് വ്യക്തിപരമായി പറയാനുള്ളത് അഭിചാരം / മന്ത്രവാദം /മൃഗബലി / നരബലി ഇവയൊക്കെ ഉണ്ടെന്നുള്ള യാഥാര്‍ഥ്യം മനസിലാക്കുകയും ഇത്തരം വിഷയങ്ങള്‍ വന്നാല്‍ നേര്‍ച്ചകള്‍, മറ്റ് മന്ത്രവാദങ്ങളിലേക്ക് പോകാതെ 2024 വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ത്താവായ യേശുക്രിസ്തു കാല്‍വരി ക്രൂശില്‍ യാഗം ആയി തീര്‍ന്നത് മാനവരാശിയുടെ പാപത്തെയും ശാപത്തയും അതിക്രമങ്ങള്‍ ഒക്കെയും നമ്മോട് ക്ഷമിച്ച് ചട്ടങ്ങളാല്‍ നമുക്ക് പ്രതികൂലോ വിരോധവും സകല കൈയെഴുത്തിനെയും മായിച്ചു അധികാരങ്ങളെയും വാഴ്ചകളെയും ആയുധ വര്‍ഗ്ഗം വെപ്പിച്ചു അവരെ പരസ്യ കാഴ്ചയാക്കി. ഇത് മാനവരാശിക്ക് ഉള്ളതാണ്. എന്നാല്‍ അകത്ത് ഭയം ഉള്ള ഒരു വിശ്വാസിയും ഒരു അവിശ്വാസിയും ഒരുപോലെയാണ് ക്രിസ്തുവില്‍ അടിയുറച്ചു വിശ്വസിക്കുകയും കാല്‍വറിയാഗത്തില്‍ എനിക്കൊരു ഓഹരി ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന ഒരു ദൈവ പൈതല്‍ ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. ഒരു ബാധയും അവനോട് അടുക്കുകയില്ല





0 Comments