BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ ബെൻ കോശി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഐപിസി സീനിയർ ശുശ്രൂഷകകനും വൈക്കം, പാമ്പാടി സെന്ററുകളിലെ മുൻ സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ ടി സി കോശിയുടെ മകനും ഐപിസി ചിക്കാഗോ സഭയുടെ സഹ ശുശ്രൂഷകനുമായ  പാസ്റ്റർ ബെൻ  കോശി (54) ബുധനാഴ്ച വൈകിട്ട് നിത്യതയിൽ പ്രവേശിച്ചു. അനി കോശിയാണ്  ഭാര്യ. ആൽഫിൻ  കോശി ഏക മകനാണ്.  

മാതാവ് ചിന്നമ്മ കോശി റാന്നി കപ്പമാമുട്ടിൽ കുടുംബാംഗമാണ്. ഡോക്ടർ അലക്സ് ടി കോശി, സിസിൽ കോശി എന്നിവർ സഹോദരങ്ങളുമാണ്.കല്ലിശ്ശേരി താമരപ്പള്ളിൽ കുടുംബാംഗമായ ബെൻ കല്ലിശ്ശേരി ഐപിസി സഭയുടെ അംഗമായിരുന്നു.  ബാംഗ്ലൂരിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം അമേരിക്കയിൽ എത്തിയ ബെൻ ക്രിസ്ത്യൻ ലൈഫ് കോളേജ്, ട്രിനിറ്റി ബൈബിൾ സെമിനാരി, ലിബർട്ടി ബൈബിൾ സെമിനാരി  എന്നിവിടങ്ങളിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ഓർഡയിൻഡ് മിനിസ്റ്റർ ആണ്. ഹുസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ നേടിയ അദ്ദേഹം യുണൈറ്റഡ് എയർലൈൻസിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാബ് കോർപ് മെഡിക്കൽ ലാബിന്റെ ചിക്കാഗോ ബ്രാഞ്ച് സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേതൻ.സംസ്കാര ശുശ്രൂഷ പിന്നീട്.

വാർത്ത : അനീഷ് പാമ്പാടി.


ALSO READ:എന്റെ മനസ് പറഞ്ഞു (ചെറുകഥ, ഷാജി വാഴൂര്‍)
ALSO READ: ഇന്നത്തെ പത്രം. എല്ലാ ദിവസവുംസ്നേഹവചനം പത്രം നിങ്ങളുടെ വാട്സാപ്പിൽ ലഭിയ്ക്കുവാൻ https://www.snehavachanam.com/2024/07/httpschat.html





Post a Comment

0 Comments