പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട് അമേരിക്കന്‍ ഐക്യ നാടുകളില്‍ ജൂലൈ 11 മുതല്‍ പര്യടനം നടത്തുന്നു. അറ്റ്‌ലാന്റയില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫറന്‍സ് ഉള്‍പ്പടെ ടെക്‌സാസ്, ന്യുയോര്‍ക്ക്, ഫിലാഡല്‍ഫിയ, ചിക്കാഗോ, ഒഹായിയോ എന്നിവിടങ്ങളില്‍ വിവിധ യോഗങ്ങളില്‍ ശുശ്രൂഷിക്കുന്നതാണ്. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അപ്പോളജറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, നാഷനല്‍ ക്രിസ്റ്റ്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് കേരളാ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, ഒയാസിസ് മീഡിയ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കൂന്ന പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, കണ്‍വന്‍ഷന്‍ പ്രഭാഷകന്‍, ദുരുപദേശ ഖണ്ഡകന്‍, ദൈവശാസ്ത്ര വേദികളിലെ പ്രബന്ധ അവതാരകൻ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.
സൂഷ്മാവാലോകന ക്ഷമതയുള്ള പ്രതിപാദന ശൈലിയുടെ ഉടമ, ചരിത്രബോധവും സാമൂഹ്യ ദര്‍ശനവും കൈമുതലായ ആധുനികവും മതേതരവും തെളിഞ്ഞ മലയാളശൈലിയുമുള്ള ജനകീയ പ്രഭാഷകന്‍, വേദശാസ്ത്ര വിശാരദനായ അധ്യാപകന്‍, സംവദിക്കാന്‍ കഴിവുള്ള ക്രൈസ്തവ അപ്പോളജിസ്റ്റ്, വിചാരമൂല്യമുള്ള രചനകള്‍ കൊണ്ട് ക്രൈസ്തവ കൈരളിയെ ധന്യമാക്കിയ സാഹിത്യകാരന്‍ എന്നീ നിലകളില്‍ ക്രൈസ്തവ സമാജത്തിന് പ്രിയങ്കരനാണ് പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്. ഇദ്ദേഹത്തിന്റെ കൃത്യമായ വ്യാഖ്യാനശാസ്ത്ര പ്രയോഗവും വചന ശുശ്രൂഷയും രചനകളും സംവാദങ്ങളും ബൈബിള്‍ ക്ലാസുകളും ഇതിനോടകം ക്രൈസ്തവ സമൂഹത്തിന് അനുഗ്രഹമായിത്തീര്‍ന്നിട്ടുണ്ട്. ക്രൈസ്തവ സമൂഹം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടല്‍ നടത്തുന്ന സോഷ്യല്‍ ആക്ടിവിസ്റ്റ്കൂടിയാണ് പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്.



0 Comments