പെന്തക്കോസ്ത് ഫെസ്റ്റ് എന്ന പേരിൽ പ്രചുര പ്രചാരം നേടിയ ചേലക്കര UPF 30 മത് കൺവെൻഷന് 7 തിയ്യതി വൈകിട്ട് തുടക്കം കുറിക്കുന്നു. തൃശ്ശൂർ- പാലക്കാട് ജില്ലകളുടെ ആത്മീയ സംസ്ക്കാരം കെട്ടിപ്പടുത്തുയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച ആത്മീയ പ്രസ്ഥാനമാണ് ചേലക്കര യു.പി.എഫ്.1993- ൽ ദൈവസഭകളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമായി ആരംഭിച്ച ഈ പ്രസ്ഥാനം ആത്മീയ പ്രവർത്തനങ്ങൾക്ക് പുറമെ സാമൂഹിക സാംസ്കാരിക മേഖലയിലും ഇന്ന് പ്രവർത്തിച്ചു വരുന്നു.ഇതിൻ്റെ പ്രവർത്തനമേഖലയിലെ ജനങ്ങളുടെ പ്രതീക്ഷയായി യു്.പി.ഫ് വളർന്നത് ഇതിൻ്റെ വുത്യ്‌സമായ ദർശനവും പ്രവർത്തനമികവും കൊണ്ടുമാണ്.
ജാതി - മത ഭേദമെന്യേ അനേകർ പാങ്കളികളാകുന്ന ആത്മിയസംഗമമായ പെന്തക്കോസ്ത് ഫെസ്റ്റ് ഏഴാം തീയതി വൈകിട്ട് പാസ്റ്റർ വി.ജെ.ജോണിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രസിഡണ്ട് പാസ്റ്റർ ഡേവിഡ് T. എബ്രഹാം ( ഷിബു) ഉദ്ഘാടനം ചെയ്യും.പാസ്റ്റർ സജു കുമാർ മുഖ്യ സന്ദേശം നൽകും.തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ വി.സി. എബ്രഹാം ,പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ ,
പാസ്റ്റർ ജോൺസൺ സാം, പാസ്റ്റർ അജി ഐസക്ക് തുടങ്ങിയവർ ദൈവവചനം ശുശ്രൂഷി ക്കും . യു.പി.എഫ് ക്വയർ ഗാന ശൂഷ്രൂഷ നിർവ്വഹിക്കും.






0 Comments