BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

''വിലകൊടുത്തവർ'' രണ്ടാം പതിപ്പ് ഉടൻ നിങ്ങളിലേക്കെത്തുന്നു.


ആരാലും അറിയപ്പെടാതെ ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളില്‍ വിളിയും വിശ്വാസവും മാത്രം കൈമുതലാക്കി പതിറ്റാണ്ടുകളായി പ്രേഷിത പ്രവര്‍ത്തനം ചെയ്യുന്ന 100 ഓളം ദൈവദാസീ ദാസന്മാരെ ''വിലകൊടുത്തവർ'' എന്ന പ്രോഗ്രാമിലൂടെ ക്രൈസ്തവ കൈരളിക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞത് അവരോടുള്ള ആദരവും വിശ്വാസി സമൂഹത്തിന് ഉത്തരേന്ത്യന്‍ സുവിശേഷികരണത്തില്‍ തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറക്ക് തങ്ങളുടെ മേലുള്ള ദൈവീക വിളിയുടെ തിരിച്ചറിവുമായി പരിണമിച്ചിരിക്കുന്നു എന്നത് ദൈവനാമ മഹത്വത്തിനായി ഇവിടെ കുറിക്കട്ടെ. നാം കേട്ടവരാരും പ്രതികൂലങ്ങളിൽ പിന്തിരിഞ്ഞോടിയവരല്ല മറിച്  ഉറച്ചു നിന്ന് വീര്യം പ്രവർത്തിച്ചവർ തന്നെയായിരുന്നു. ഭാരത സുവിശേഷീകരണത്തിന്റെ നെടുംതൂണുകൾ തന്നെയായി മാറിയവർ.


 ഇനിയും നൂറുകണക്കിന് ദൈവദാസീദാസന്മാർ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദൈവരാജ്യ വ്യാപ്തിക്കായി വിലകൊടുത്തു മുന്നേറുമ്പോൾ, അവരിലേക്കും എത്തുക എന്നത് ഞങ്ങളുടെ ദൗത്യമായി  തുടരുന്നതിലൂടെ, ആർക്കും ഖണ്ഡിക്കാനാകാത്ത ദൈവം നടത്തിയ അനുഭവങ്ങളുമായി ''വിലകൊടുത്തവർ'' സീസൺ #2 ഉടൻ നിങ്ങളിലേക്കെത്തുന്നു. Word2all ടീമിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ലൈവ് മീഡിയയുടെ പങ്കാളിത്തത്തോടെയാണ് ഇത്തവണ ഈ പ്രോഗ്രാം നിങ്ങളിലേക്കെത്തുന്നത്. തുടർന്നും നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. - മീഡിയ ടീം.





Post a Comment

0 Comments