BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഡബ്ല്യു. എം. ഇ. ദൈവസഭകളുടെ 74-ാമത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതൽ

 


കരിയംപ്ലാവ്: ഡബ്ല്യു. എം. ഇ. ദൈവസഭകളുടെ 74-ാമത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ ജനുവരി 9-നു വൈകിട്ട് 6 മണിക്ക് ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ. എം. രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയിംസ് വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. പാ. സി. പി. ഐസക് സങ്കീര്‍ത്തനം വായിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങളില്‍ കര്‍ത്തൃദാസന്മാരായ റവ. ഡോ. ഒ. എം. രാജുക്കുട്ടി, റവ. ഡോ. ഫിന്നി ഏബ്രഹാം, റവ. റ്റോമി ജോസഫ്, റവ. അലെക്‌സ് വെട്ടിക്കല്‍, റവ. ഡോ. ഇട്ടി ഏബ്രഹാം, റവ. വി. റ്റി. റെജിമോന്‍, ഡോ. കെ. സി. വര്‍ഗ്ഗീസ്, റവ. സണ്ണി താഴോംപള്ളം എന്നിവര്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍ ജാന്‍സന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഗീതവിഭാഗമായ സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് ആരാധനകള്‍ക്കു നേതൃത്വം നല്‍കും. ഡബ്ല്യു. എം. ഇ. നാഷണല്‍ പ്രസ്ബിറ്ററി അംഗങ്ങളായ പാസ്റ്റേഴ്‌സ് എം. എം. മത്തായി, ജി. ഗബ്രിയേല്‍, ജെയിംസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. സഭാനേതാക്കളും വിവിധ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും ആശംസയറിയിക്കും.

 പെന്തെക്കോസ്ത് മാദ്ധ്യമങ്ങളെ പ്രതിനിധീകരിച്ച് വിജോയി സ്‌കറിയാ (സങ്കീര്‍ത്തനം) സംസാരിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30-ന് രാത്രിയോഗങ്ങള്‍ ആരംഭിക്കും. യോഗാനന്തരം സംബന്ധിക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പാസ്റ്റര്‍ എം. എം. മത്തായിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. വെള്ളി ഉച്ചക്ക് 2 മണിക്ക് ചേരുന്ന ലേഡീസ് ഫെലോഷിപ്പ് സമ്മേളനത്തില്‍ സൂസന്‍ രാജുക്കുട്ടി, സിസ്റ്റര്‍ മോളി ഏബ്രഹാം എന്നിവര്‍ സന്ദേശം അറിയിക്കും. ശനി രാവിലെ 9-നു നടക്കുന്ന സ്‌നാനശുശ്രൂഷക്ക് പാസ്റ്റര്‍മാരായ എം. എം. മത്തായി, പി. പി. കുര്യന്‍, എം. സി. വര്‍ഗ്ഗീസ്, ജെയിംസ് വി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. 10-നു ചേരുന്ന സണ്ടേസ്‌കൂള്‍-യുവജന സംയുക്ത സമ്മേളനത്തില്‍ ഡോ. എം. കെ. സുരേഷ്, ഷാനോ പി. രാജ്, ജെറിന്‍ രാജുക്കുട്ടി എന്നിവര്‍ സന്ദേശം നല്‍കും. 2 മുതല്‍ 4 വരെ ചേരുന്ന മിഷ്യനറി സമ്മേളനത്തില്‍ റവ. ഡോ. ഒ. എം. രാജുക്കുട്ടി മുഖ്യ സന്ദേശമറിയിക്കും. ഞായറാഴ്ച രാവിലെ 9-നു ആരംഭിക്കുന്ന കര്‍ത്തൃമേശയ്ക്കും സംയുക്ത ആരാധനയ്ക്കും ഡബ്ല്യു. എം. ഇ. ജനററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ നേതൃത്വം നല്‍കും. പാസ്റ്റര്‍. ഡോ. ഒ. എം. രാജുക്കുട്ടി സമാപന സന്ദേശം നല്‍കും. ഇന്‍ഡ്യയുടെ വിവിധ സ്റ്റേറ്റുകളില്‍നിന്നും ഗള്‍ഫ്, അമേരിക്ക മുതലായ രാജ്യങ്ങളില്‍നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കും. കോവിഡിനുശേഷമുള്ള കണ്‍വന്‍ഷനാകയാല്‍ ജനം ആവലോടെയെത്തുമെന്നതിനാല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് സംഘാടകകമ്മറ്റി ചെയ്തിട്ടുള്ളത്. കൂടാതെ ലോകത്തെവിടെയിരുന്നും ഓണ്‍ലൈനായി കണ്‍വന്‍ഷനില്‍ സംബന്ധിക്കത്തക്കവിധം വിവിധ ചാനലുകള്‍ തത്സമയസംപ്രേക്ഷണം നിര്‍വ്വഹിക്കും. അടുത്ത വര്‍ഷം പ്ലാറ്റിനം ജൂബിലി വര്‍ഷമാകയാല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ പാസ്റ്റര്‍ ഒ. എം. രാജുക്കുട്ടി ഉത്ഘാടനം ചെയ്യും.

Post a Comment

0 Comments