ജയാ ബാബുവിന് പ്രത്യാശയോടെ വിട നൽകി
ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അപ്പോളജറ്റിക്സ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ സഹോദരി ജയാ ബാബുവിന്(52)നാട് പ്രത്യാശയോടെ വിട നൽകി.
ഭവനത്തിലെ മുഖ്യ ശുശ്രൂഷകൾ ചർച്ച് ഓഫ് ഗോഡ് ദേശിയ ചെയർമാൻ/ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് പാസ്റ്റർ സി സി തോമസ് നിർവ്വഹിച്ചു. സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷകൾ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ റജി നിർവ്വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ, എഡ്യുക്കേഷൻ ഡയറക്ടർ ഡോ ഷിബു കെ മാത്യൂ, സൺഡേ സ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ ജെ ജോസഫ്, വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ എ ജെറാൾഡ്, ക്രെഡൻഷ്യൽ ബോർഡ് ചെയർമാൻ പാസ്റ്റർ ഷൈജു ഞാറയ്ക്കൽ, വൈപിഇ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് മാത്യൂ ബേബി, മൂവാറ്റുപുഴ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഉമ്മൻ ജോൺ, തീരദേശ മേഖലാ ഡയറക്ടർ പാസ്റ്റർ ബാബു.എം മാത്യൂ, റെജി ശാസ്താംകോട്ട, പാസ്റ്റർ കെ എം തോമസ്, പ്രൊഫ. എം കെ സാമുവേൽ, ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ ഓവർസിയർ പാസ്റ്റർ എൻ പി കൊച്ചുമോൻ, കേരളാ റീജിയൺ മുൻ ഓവർസിയർ പാസ്റ്റർ സണ്ണി വർക്കി, കേരളാ റീജിയൺ വൈപിഇ പ്രസിഡൻ്റ് പാസ്റ്റർ
ജെബു കുറ്റപ്പുഴ, ഐപിസി കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ്, സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി മാത്യൂ, പാസ്റ്റർ മാത്യൂ ലാസർ, പാസ്റ്റർ ജോബി വർഗീസ്, പാസ്റ്റർ സുനിൽ കൊടിത്തോട്ടം, പാസ്റ്റർ അനൂപ് (ടിപിഎം, പാണ്ടനാട്), ന്യു ഇന്ത്യാ ബൈബിൾ ചർച്ച് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ടീ വൈ ജോൺസൺ, ബംഗളുരു ദാസർഹള്ളി ബെധേൽ ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ബേബി, ഇംഗ്ലീഷ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ബെന്നി തോമസ്, സഭാ സെക്രട്ടറി ജോർജി ജോസഫ്, പിവൈപിഎ സെക്രട്ടറി ജെറിൻ ജോസഫ്, സോദരി സമാജം പ്രസിഡൻ്റ് സിസ്റ്റർ ജെസ്സി ഷാജി ബേബി, സുജാ ബെന്നി,
ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, യുഎൻ മുൻ ഡയറക്ടർ ഡോ.ജോൺ ശാമുവൽ( ജെ എസ് അടൂർ), കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ ശ്രീ എൻ എം രാജു, കെപിസിസി അംഗം അഡ്വ. എബി കുര്യാക്കോസ്, മുൻസിപ്പൽ ചെയർപേഴ്സൺ മറിയാമ്മ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെബിൻ പി വർഗീസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ജയിംസ് ശാമുവേൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോജി ചെറിയാൻ, ഡിസിസി സെക്രട്ടറിമാരായ അഡ്വ. ഹരി പാണ്ടനാട്, അഡ്വ. വിപിൻ മാമ്മൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജയ്സൺ ചാക്കോ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സണ്ണി പുഞ്ചമണ്ണിൽ പഞ്ചായത്ത് അംഗങ്ങളായ അമ്മാളുകുട്ടി സണ്ണി, ജോസ് വി ജോൺ, വിജയമ്മ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ വിജയൻ വള്ളികുന്നം, കേരളാ പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ബോർഡ് അംഗം ഡോ. എം കെ സുരേഷ്, ഭീം മിഷൻ സംസ്ഥാന ജനറൽ കൺവീനർ അഡ്വ. സജി കെ ചേരമൻ, ചരിത്രാധ്യപകൻ ഡോ.വിനിൽ പോൾ, ഗ്രേസ് റേഡിയോ ചെയർമാൻ പാസ്റ്റർ റെനി ഇടപ്പറമ്പിൽ, ഒയാസിസ് മീഡിയ ചെയർമാൻ പാസ്റ്റർ സുധീഷ് എസ് കൊല്ലം, ഉൾകാഴ്ച മാഗസിൻ ചീഫ് എഡിറ്റർ പാസ്റ്റർ സിബി കുഞ്ഞുമോൻ എന്നിവർ അനുശോചിച്ചു.
കീഴുവന്മഴി ഗിൽഗാൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ എസ് ജോസ്, തിരുവല്ല സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ലാലി ഫിലിപ്പ് എന്നിവർ ശുശ്രൂഷകൾ നിയന്ത്രിച്ചു. ജോസ് പത്തനാപുരം, സാംസൺ വി ജോർജ്, സിസ്റ്റർ മെറിൻ എന്നിവർ ഗാന ശുശ്രൂഷ നിർവ്വഹിച്ചു.
കോട്ടയം മെഡിക്കൽ കോളേജ്, ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കല്ലിശേരി എന്നിവിടങ്ങളിൽ ചികിത്സയിൽ ആയിരുന്ന ജയാബാബു കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കല്ലിശേരി ഹോസ്പിറ്റലിൽ വച്ചാണ് അന്തരിച്ചത്. വെൺമണി, പൂവനേത്ത് ബാബു പി ഡാനിയേൽ ആണ് ഭർത്താവ്. ബിരുദ വിദ്യാർത്ഥി അബിയാ ബാബു ഏകമകളാണ്.



0 Comments