ദൈവം ആഗ്രഹിക്കുന്നതിലേക്കു മടങ്ങിവരിക: പാസ്റ്റർ ജോമോൻ ജോസഫ്
കുമിളി: തിന്മകൾ നിറഞ്ഞു നിൽക്കുന്ന ലോകത്തു യുവതലമുറകൾ വഴിതെറ്റിക്കൊണ്ടിരിക്കുമ്പോൾ ആത്മഭാരമുള്ളവരായി നാം മാറണമെന്നും ദൈവം ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് മടങ്ങിവരണമെന്നും സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്. ഇന്ന് മുതൽ ആരംഭിച്ച സി ഇ എം 63-മത് ജനറൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ വർഗീസ് എം ജെ സ്വാഗതം ആശംസിച്ചു. മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് മുഖ്യ സന്ദേശം നൽകി. സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, ട്രഷറർ ബ്രദർ എബ്രഹാം വർഗീസ്, ഓഫീസ് മാനേജർ ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ്, പാസ്റ്റർ ബ്ലെസ്സൻ ജോർജ് (സൺഡേ സ്കൂൾ), പാസ്റ്റർ ബിജു ജോസഫ് (ഇവാഞ്ചലിസം ബോർഡ്), പാസ്റ്റർ സോവി മാത്യു തുടങ്ങിയവർ ആശംസ അറിയിച്ചു. പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ എബി ബി തങ്കച്ചൻ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സാംസൺ ജോണി &ടീം ഗാനങ്ങൾ ആലപിച്ചു.
വാർത്തകളും ലേഖനങ്ങളും ലഭ്യമാകുന്ന സ്നേഹവചനം
വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു
ജോയിൻ ചെയ്യുവാൻ: https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe
ഇന്ന് മുതൽ ഡിസംബർ 28 ബുധനാഴ്ച വരെ കുമിളി പുറ്റടി ഹോളിക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജിയിൽ വച്ചാണ് ക്യാമ്പ് നടക്കുക. Katartizo (Restoration-1പത്രോസ് 5.:10) എന്നതാണ് ക്യാമ്പ് തീം. ശാരോൻ ദേശീയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ്, ഡോ. ആനി ജോർജ്, ബ്രദർ ഷാർലെറ്റ് മാത്യു, ഡോ. ജേക്കബ് മാത്യു, പാസ്റ്റർ ജോയ് എബ്രഹാം , പാസ്റ്റർ ജോജു ജോൺസൻ, പാസ്റ്റർ ജേക്കബ് എബ്രഹാം, പാസ്റ്റർ എബി ജോൺ, ഡോ. റോയ് ഉമ്മൻ, ബ്രദർ സിജോ പി ജേക്കബ്, പ്രൊഫ. ഷാജി മാണി, പാസ്റ്റർ റ്റി വൈ ജെയിംസ്, പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ സോവി മാത്യു,സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ സ്നേഹ സേവിയർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ബ്രദർ ഡാനിയേൽ ജോസഫ്, ബ്രദർ സാംസൺ ജോണി, ഇവാ. ജെറിൻ തേക്കെതിൽ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 13 വയസിൽ താഴെയുള്ളവർക്കായുള്ള കിഡ്സ് ക്യാമ്പിന് ട്രാൻസ്ഫോർമേഴ്‌സ് നേതൃത്വം വഹിക്കും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മോട്ടിവേഷൻ സെമിനാർ, മ്യൂസിക് നൈറ്റ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ക്യാമ്പ് കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകുന്നു.





0 Comments