ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്ത് ചർച്ച് എന്നത് ഓസ്ട്രേലിയ എന്ന മഹാഭൂഖണ്ഡത്തിൽ ചിതറിക്കിടക്കുന്ന ദൈവദാസന്മാരുടെയും ദൈവമക്കളുടെയും ഐക്യത്തിനും ഒത്തുചേരലിനും വേണ്ടി ദൈവഹിതമനുസരിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു സംഘടനയാണ്. സങ്കീർത്തനക്കാരൻ പറയുന്നതുപോലെ നമുക്ക് ഒരുമിച്ച് അവന്റെ നാമം ഉയർത്താം (സങ്കീർത്തനങ്ങൾ 34:3). ദൈവാനുഗ്രഹത്താൽ, പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാൻ വാർഷിക ജനറൽ ബോഡിക്ക് കഴിഞ്ഞു, അവരുടെ പേരുകൾ ഇതോടൊപ്പം ചേർക്കുന്നു.
ദൈവകൃപയാൽ, 2023 ഏപ്രിൽ 14, 15, 16 തീയതികളിൽ ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്റ്റേറ്റിൽ വാർഷിക കൺവെൻഷൻ നടത്താൻ തീരുമാനിച്ചതായി നിങ്ങളെ അറിയിക്കുന്നു. ഈ മീറ്റിംഗിന്റെ മുഖ്യ പ്രഭാഷകൻ കേരളത്തിൽ നിന്നുള്ള "പാസ്റ്റർ പ്രിൻസ് റാന്നി" ആയിരിക്കും എന്ന് അറിയിക്കുന്നു, ഈ മീറ്റിംഗുകളുടെ അനുഗ്രഹത്തിനായി നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളും ക്ഷണിക്കുന്നു.
"ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ ഉള്ള" ഏതാനും സഹോദരങ്ങളും ദൈവദാസന്മാരും ചേർന്ന് ഏകദേശം പത്ത് വർഷം മുമ്പ് ആരംഭിച്ച ഈ ആത്മീയ വേല അനേകരുടെ സാന്ത്വനത്തിനും ദൈവനാമ മഹത്വത്തിനും വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കൺവൻഷനുകളും, പ്രാർത്ഥനാ യോഗങ്ങളും, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും കർത്താവിന്റെ കൃപയാൽ നടത്തുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞു എന്നുള്ളത് ദൈവനാമ മഹത്വത്തിനായി അറിയിക്കുന്നു.
കഴിഞ്ഞ തായ് വർഷങ്ങളിൽ ഓസ്ട്രേലിയയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയതായ ആത്മീക പ്രവർത്തനങ്ങൾക്ക് ഓസ്‌ട്രേലിയയിൽ നിന്നും മറ്റു ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ളതായ ദൈവ ദാസന്മാർക്കും ദൈവ മക്കൾക്കും കടന്നുവന്ന ആത്മീക ശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കുവാൻ ഈ പ്രസ്ഥാനം വഴിയൊരുക്കിയതും സന്തോഷത്തോടെ ഓർക്കുന്നു. നാളിതുവരെ വിവിധ തലങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രാർത്ഥനയും സഹകരണവും നൽകിയ എല്ലാ ദൈവദാസന്മാർക്കും എല്ലാ ദൈവമക്കൾക്കും ഞങ്ങൾ നന്ദിയും സ്നേഹവും അറിയിക്കുന്നു. വരും ദിവസങ്ങളിലും ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും സഹകരണവും ഞങ്ങൾ തുടർന്നും അഭ്യർത്ഥിക്കുന്നു.





0 Comments