BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഇനി മാസ്‌ക് വേണ്ട .....(വചന വിചാരം)

 വചന വിചാരം                

പാസ്റ്റർ.ജോയി പെരുമ്പാവൂർ


  ഇനി മാസ്‌ക് വേണ്ട .....

ഒരു പാസ്റ്ററുടെ ഡയറിക്കുറിപ്പിൽ, തന്റെ ചർച്ചിലെ ഒരു വിശ്വാസി മരിക്കുന്നതായി അദ്ദേഹം കണ്ട സ്വപ്‌നത്തെക്കുറിച്ചു എഴുതിയീട്ടുണ്ട്. ആളുകൾക്കിടയിൽ നല്ല മതിപ്പുള്ള ഒരു സഹോദരൻ. അയാൾ ഉള്ളതുകൊണ്ടാണ് ആ പള്ളി  നല്ല രീതിയിൽ പോകുന്നത് എന്നാണു പൊതുവെയുള്ള സംസാരം. ഈ പാസ്റ്റർക്കും അദ്ദേഹം ഒരു ഉപകാരിയായിരുന്നു.

എന്നാൽ പസ്റ്റർ സ്വപ്‌നത്തിൽ കണ്ടത്, അയാൾ മരിച്ചപ്പോൾ പിശാചിന്റെ ദൂതന്മാർ അയാളെ നരകത്തിലേക്ക് കൊണ്ടുപോകുന്നതാണ്.പാസ്റ്റർക്കു വലിയ വേദനയുണ്ടായി.സ്വപ്‌നത്തിൽ പാസ്റ്റർ പിശാചിനോട് വാദിച്ചു.ആ സഹോദരനെ കൊണ്ടുപോകരുത് .നിങ്ങൾക്ക് അവന്റെ മേൽ അവകാശമില്ല .അയാൾ നല്ല വിശ്വാസിയാണ് .കൃത്യമായി ദശാംശം  തരുന്ന കുടുംബം. സഭയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിട്ടുണ്ടായിരുന്നു.പക്ഷെ പിശാചുക്കൾ അതൊന്നും ചെവിക്കൊണ്ടില്ല .ഉടനെ പാസ്റ്റർ കർത്താവിനെ വിളിച്ചു ..യേശുവേ , എന്താണീ സംഭവിക്കുന്നത് ...? എനിക്ക് സഹിക്കാനാവുന്നില്ല ...അദ്ദേഹം വിതുമ്പി കരഞ്ഞു . നിറകണ്ണുകളോടെ യേശു അദ്ദേഹത്തിന്റെ അരികിൽ വന്നു പറഞ്ഞു  'ഞാൻ പരമാവധി ശ്രമിച്ചു .മുന്നറിയിപ്പുകളുടെ ദൂതുകൾ നൽകി .റേഡിയോ സന്ദേശങ്ങൾ..ടെലിവിഷൻ പ്രസംഗങ്ങൾ ..അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല. കാസ്സറ്റുകൾ ഉണ്ട് ...പുസ്തകങ്ങൾ ധാരാളം.അതിൽ ഇഷ്ടമുള്ള ഭാഗം മാത്രം കേൾക്കും...വായിക്കും. മാനസാന്തരദൂതുകൾ എല്ലാം മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണ് എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ഏറ്റെടുത്തില്ല.മാനസാന്തരപ്പെട്ടില്ല'. പുറമെ മാന്യൻ ,വിശ്വാസി , വിശുദ്ധൻ ..എന്നാൽ രഹസ്യ ജീവിതത്തിൽ പാപത്തിലും അകൃത്യത്തിലും രസിച്ചു ജീവിച്ചു. ആത്മീയതയുടെ മുഖം മൂടി ധരിച്ച ഒരു മനുഷ്യൻ .ഒപ്പം, മറ്റുള്ളവരോടുള്ള കൈപ്പു, ക്ഷമയില്ലായ്മ, മുൻകോപം ..എന്നിവ അയാളെ പെട്ടെന്ന് രോഗിയാക്കി ...മരണവും പെട്ടെന്നായിരുന്നു....അയാളെ സാത്താൻ കൊണ്ടുപോയി. 

പാസ്റ്റർ സ്വപ്‌നത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു ...കിതച്ചു ..... 

ശ്രദ്ധിക്കൂ, ക്രിസ്തീയ ജീവിതം, ഓരോരുത്തരുടെ പ്രാകൃത മുഖം തൽക്കാലത്തേക്ക് മറയ്ക്കാനുള്ള മുഖം മൂടിയല്ല...അഭിനയമല്ല. രഹസ്യത്തിലായാലും പരസ്യമായിട്ടാണെങ്കിലും അത് ക്രിസ്തുവിനെ അനുഗമിക്കുന്ന ,ക്രിസ്തുവിനോടൊരുമിച്ചുള്ള ജീവിതമാണ് .അതിനെ കേവലം മുഖമറയാക്കാതെ, നമ്മുടെ ജീവിതം കർത്താവിന്റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിപ്പിക്കുന്ന യാഥാർഥ്യമായി മാറട്ടെ. അല്ലെങ്കിൽ അത് ദുരന്തമായി തീരും.

കണ്ണിനു കാഴ്ച നഷ്ട്ടപെട്ട യിസഹാക്ക് , യാക്കോബിനെ തപ്പി നോക്കിയിട്ടു പറഞ്ഞു. 'ശബ്ദം യാക്കോബിന്റെത് ( ആത്മീയൻ )...കൈകൾ ഏശാവിന്‌റേത് '

 ( പ്രവർത്തി ജഡീകന്‌റേത് ).

ദ്വന്ദ വ്യക്തിത്വം ആർക്കും നല്ലതല്ല . ഇനി മാസ്‌കുകൾ വേണ്ട .കർത്താവെ, നിന്റെ സന്നിധിയിൽ നേരുള്ളവനായി ജീവിക്കാൻ എനിക്ക് കൃപ തരേണമേ, 'അന്തർ ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്. അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ ( സങ്കീ.51 .6 ).  


Post a Comment

0 Comments