സഭാഹാൾ പ്രതിഷ്ഠിച്ചു
പാമ്പാടി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാമ്പാടി, ഇലക്കൊടിഞ്ഞി സഭാ ഹാൾ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. സി സി തോമസ് പ്രതിഷ്ഠാ ശുശ്രൂഷ നിർവ്വഹിച്ചു.
സെൻ്റർ പാസ്റ്റർ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ റജി, പാസ്റ്റർ ജയിംസ് വർഗീസ്, ജെയ്സ് പാണ്ടനാട്, മാത്യൂ ബേബി, അജി കുളങ്ങര, വി എ ബാബുകുട്ടി എന്നിവർ പ്രസംഗിച്ചു.ജനപ്രതിനിധികൾ ആശംസകൾ അറിയിച്ചു.
പാസ്റ്റർ സാം ഈശോ ഈ സഭയിൽ ശുശ്രൂഷിക്കുന്നു.




0 Comments