BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജോലി ഒഴിവ്

 ജോലി ഒഴിവ്



എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത : പത്താം ക്ലാസ്, സിവിൽ ഡ്രൈവിംഗ് ലൈസൻസ് (ലൈറ്റ്, മീഡിയം, ഹെവി വെഹിക്കിൾ), നിശ്ചിത മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി: 18-25 വയസ് (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ഭിന്നശേഷിക്കാർ, സ്ത്രീകൾ തുടങ്ങിയവർ അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ളവർ അസല് സര്ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒൻപതിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റര് ചെയ്യണം.

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നെറ്റ്മേക്കർ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ്, വല നിർമാണത്തിലും അതിന്റെ കേടുപാടുകൾ തീർക്കുന്നതിലുമുള്ള അറിവ്. പ്രായപരിധി 18-25 വയസ്( നിയമാനുസൃത വയസിളവ് അനുവദനീയം).ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റര് ചെയ്യണം.


Post a Comment

0 Comments