ഛത്തീസ്ഘട്ടില്‍ നടക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉള്ള ആക്രമണങ്ങള്‍ക്ക് എതിരെ ഹ്യൂമന്റൈറ്‌സ് കോര്‍പ്‌സ് മൈനോറിറ്റി സെല്‍
ഛത്തീസ്ഘട്ടില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നാരോപിച്ചുകൊണ്ട് നിരന്തരമായി മര്‍ദിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് നിത്യാസംഭവമാണ്
നാനാത്വത്തില്‍ ഏകത്വമുള്ള ഭാരതത്തില്‍ എല്ലാവരും സഹോദരീ സഹോദരന്‍മാരാണ് എന്ന് പ്രതിജ്ഞഎടുക്കുന്ന ജനാധിപത്യ ഇന്ത്യയില്‍ , ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നാണെന്നു ചിന്തിക്കുന്ന രാജ്യത്ത് ഒരു മത വിശ്വാസിയായി എന്ന പേരില്‍ ഉപദ്രവിക്കുന്നത് തികച്ചും മനുഷ്യത്വരഹിതവും ഭരണാഘടനയുടെ ലംഘനവുമാണ്,
ഛത്തീസ്ഗഡ് ധംതാരി ജില്ലയില്‍ പാസ്റ്റര്‍ ചഗന്‍ സാഹുവിനെയും കൂട്ടാളികളെയും യാതൊരു കാരണം കൂടാതെ മര്‍ദ്ദിച്ചതും പ്രാര്‍ത്ഥനയ്ക്ക് വരുന്നവരെ റോഡില്‍ തടയുക ചര്‍ച്ചുകള്‍ ആക്രമിക്കുക നശിപ്പിക്കുക
ഇത്തരം സംഭവങ്ങളില്‍ ഹ്യൂമന്‍ റൈറ്‌സ് കോര്‍പ്‌സ് ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരകളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു
ഇതില്‍ ഇരകള്‍ ആയവര്‍ പലതവണ ഛത്തീസ്ഘട്ട് മുഖ്യമന്ത്രി, സംസ്ഥാന DGP മറ്റു ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍മാര്‍ എന്നിവരെ നേരില്‍ കണ്ടു പരാതി നല്‍കി ആശങ്കകള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചു എങ്കിലും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്
ഇന്ന് കൂടിയ ഹ്യൂമന്‍ റൈറ്‌സ് കോര്‍പ്‌സ് നാഷണല്‍ കമ്മിറ്റി ഈ വിഷയത്തില്‍ ശക്തമായ രീതിയില്‍ ഇടപെടാനും ഛത്തീസ്ഘട്ട് മുഖ്യമന്ത്രി,ഛത്തീസ്ഘട്ട് DGP, ഛത്തീസ്ഘട്ട് ന്യൂനപക്ഷ കമ്മീഷന്‍, കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍,ഛത്തീസ്ഘട്ട് ഭരണത്തില്‍ ഉള്ള രാഷ്ട്രീയപ്പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷ എന്നിവര്‍ക്ക് ഓണ്‍ലൈനിലോ നേരിട്ടോ പരാതി നല്‍കി ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ തുടക്കം കുറിക്കാനും HRC MINORITY CELL രൂപീകരിച്ചു ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുടെ പ്രശ്‌നപരിഹാരത്തിനു മുന്‍കൈ എടുക്കുവാനും ഒഞഇ യുടെ നാഷണല്‍ ചെയര്‍മാന്‍ ഷാജി പൂവത്തൂരിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി ജനറല്‍ അഡ്വ.അനില്‍ ഭാരതി, നാഷണല്‍ ട്രഷറര്‍ അനില്‍ മാത്യു നാഷണല്‍ ജോയിന്‍ ഡയറക്ടര്‍ (നോര്‍ത്ത് ഇന്ത്യ)
ഡോക്ടര്‍ ഋഷി ഭാരതി എന്നിവര്‍ ഉള്‍പ്പെടെ വിപുലമായ നാഷണല്‍ ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തു,





0 Comments