BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യു പി എസ് അപലപിച്ചു


ഡെങ്കനാൽ:ഒഡീഷയിൽ പാസ്റ്ററിൻ്റെ കഴുത്തിൽ ചെരുപ്പ് മാലയിട്ട് നടത്തിച്ചു ബലമായി ചാണകം തീറ്റിച്ച സംഭവത്തിൽ  ഇന്നലെ ചേർന്ന UPS ദേശീയ സമിതി ഈ വിഷയത്തിൽ അപലപിക്കുകയും അതോടൊപ്പം തന്നെ അദ്ദേഹത്തിന് വേണ്ട നിയമസഹായങ്ങളും പിന്തുണയും നൽകുവാനും തീരുമാനിച്ചു UPS ദേശീയ പ്രസിഡന്റ്. ഗ്ലാഡ്സൺ ജേക്കബ് ജന.സെക്രട്ടറി M I തോമസ് ട്രഷറർ മാത്യു ബെന്നി പാസ്റ്റർ അനി ജോർജ്ജ്, ജോൺ ജോസഫ്, ജോമോൻ മൂവാറ്റുപുഴ, ജോയി കുമളി എന്നിവർ പറഞ്ഞു.

ഒഡീഷയിലെ ഡെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ ഇക്കഴിഞ്ഞ ജനുവരി 4 ഞാറാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികളായ ആളുകൾ കർത്തൃദാസൻ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിച്ച ശേഷം അദ്ദേഹത്തെ ബലമായി ചാണകം തിന്നുവാൻ നിർബന്ധിച്ചു.

പാസ്റ്റർ നായിക്, ഭാര്യ സിസ്റ്റർ വന്ദനയും മറ്റ് ചിലരും ചേർന്ന് ഒരു സ്വകാര്യ വസതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഏകദേശം 40 ഓളം പേരടങ്ങുന്ന ഒരു സംഘം ബലമായി വീട്ടിൽ കയറി അദ്ദേഹത്തെ ആക്രമിച്ചു. ദൃക്‌സാക്ഷികളുടെ വിവരണം അനുസരിച്ച് സുവിശേഷ വിരോധികളുടെ കൂട്ടം പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയ ശേഷം അദ്ദേഹത്തെ വടി കൊണ്ട് ആക്രമിച്ച്, ആവർത്തിച്ച് തല്ലുകയും, മത പരമായ മുദ്രാ വാക്യങ്ങൾ മുഴക്കാനും ചാണകം കഴിക്കാനും നിർബന്ധിച്ച് അങ്ങേയറ്റം അപമാനിക്കുകയും ചെയ്തു. മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടി, കഴുത്തിൽ ചെരിപ്പ് മാല വച്ചു, ഏകദേശം രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ നടത്തി.

പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ ഭാര്യ കർത്തൃദാസി സിസ്റ്റർ വന്ദന ബിപിൻ സംഭവത്തെ കുറിച്ച് വിവരിച്ചത് താൻ കാണുമ്പോൾ ഹനുമാൻ ക്ഷേത്രത്തിന് സമീപം തന്റെ ഭർത്താവിനെ കെട്ടിയിട്ട് രക്തം വാർന്ന നിലയിൽ കാണപ്പെട്ടതായും, ഇരു കൈകളും വടിയിൽ കെട്ടിയിട്ട നിലയിലാണെന്നും, ആക്രമണം തുടരുക ആയിരുന്നുവെന്നും എന്നായിരുന്നു. പോലീസ് ഇടപെട്ടിട്ടും അക്രമം ഉടനടി അവസാനിച്ചില്ലെന്നാണ് റിപ്പോർട്ട്. 

പാസ്റ്റർ ബിപിൻ ബിഹാറി നായിക്കിനെ പിന്നീട് രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അക്രമികൾ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ കുടുംബത്തെയും ഏതാനും കിലോമീറ്റർ അകലെയുള്ള അവരുടെ വീടിനെയും തീയിട്ട് ചുട്ട് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് ഗ്രാമ വാസികളിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുമുള്ള ഭീഷണിയെ തുടർന്ന് പർജാങ് ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ   ഒളിവിലാണ്.

-------------------------------------------------------------------------------------------------------------




Post a Comment

0 Comments