കന്നി 20 പെരുന്നാൾ തീർത്ഥാടകർക്ക് കീരംപാറ കുടുംബ കൂട്ടായ്മയുടെ ആശംസകൾ
കോതമംഗലം: സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളികന്നി 20 പെരുന്നാൾ ആഘോഷ ദിവസങ്ങളിൽ പതിനായിരങ്ങൾ കാൽ നട തീർത്ഥയാത്രയായി എത്തുന്നു. വൈകിട്ട് 5 മണിക്ക് ഹൈറേഞ്ച്, പടിഞ്ഞാറൻ, വടക്കൻ, പോത്താനിക്കാട് എന്നീ മേഖലകളിൽ നിന്നും കാൽനട തീർത്ഥാടകരായി എത്തുന്ന തീർത്ഥാടക സംഘത്തെ ബഹുമാനപ്പെട്ട വൈദീകരും പള്ളി ഭരണ സമിതിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് സന്ധ്യാ നമസ്കാരത്തിന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമ്മികത്വവും മറ്റു മെത്രാപ്പോലീത്തമാർ സഹകാർമ്മികരാകും. രാത്രി 10 മണിക്ക് 101 പൊൻ - വെള്ളി കുരിശുകളുടെ അകമ്പടിയോടെ നഗരം ചുറ്റി പ്രദക്ഷിണം നടത്തും. രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ പള്ളിയിൽ എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും നേർച്ചക്കഞ്ഞി വിതരണം പളളിയുടെ പടിഞ്ഞാറുവശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നൽകും.
പെരുന്നാൾ ആഘോഷ ദിവസങ്ങളിൽ പതിനായിരങ്ങൾ കാൽ നട തീർത്ഥയാത്രയായി എത്തുന്നു എന്ന പ്രത്യേകത പെരുന്നാളിനുണ്ട്. 340 വർഷങ്ങൾക്ക് മുൻപ് കോതമംഗലത്ത് എത്തിയ യൽദോ മാർ ബസേലിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാൾ കന്നി 20 പെരുന്നാൾ ആഘോഷ ദിനങ്ങളായ ഒക്ടോബർ 2, 3 തീയതികൾ കോതമംഗലത്ത് ഫെസ്റ്റിവൽ ഏരിയയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ, കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നിവർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പെരുന്നാൾ ദിവസങ്ങളിൽ നടത്തുന്ന വിശുദ്ധ അഞ്ചിന്മേൽ കുർബാന, വിശുദ്ധ മൂന്നിൻമേൽ കുർബാന എന്നീ ശുശ്രൂഷകളിലും അനുബന്ധ ചടങ്ങളുകളിലും പങ്കെടുക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി പതിനായിരങ്ങൾ എത്തിച്ചേരും.
തുടർന്നുള്ള ദിവസങ്ങൾ കോതമംഗലം ചെറിയ പള്ളിയും സമീപപ്രദേശങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി ജന സമുദ്രമാകും. പെരുന്നാൾ പ്രമാണിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കെ എസ് ആർ ടി സി ബസ് സ്പെഷ്യൽ സർവീസ് നടത്തുന്നതാണ്.
മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു കുരിക്കപിള്ളിൽ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്സിമാരായ കെ. കെ. ജോസഫ് എബി ചേലാട്ട്, വർക്കിങ്ങ് കമ്മറ്റിയഗംങ്ങൾ, മാനേജിങ് കമ്മിറ്റിയ ഗംങ്ങൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകുന്നു.











.jpg)


0 Comments