ജോൺ വിനോദ് സാംഷാർജ: ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിൽവർ ജൂബിലി ത്രിദിന കൺവെൻഷന് തുടക്കം കുറിച്ചു.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന യോഗത്തിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം നിർവഹിച്ചു. റവ. റോയി ജോർജ് (അസോസിയേറ്റ് പാസ്റ്റർ) യോഗത്തിൽ അധ്യക്ഷത വഹിച്ചു. സഭാ അംഗങ്ങളും വിശ്വാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കൺവെൻഷൻ ഒക്ടോബർ 6 തിങ്കളാഴ്ച മുതൽ 8 ബുധനാഴ്ച വരെ വൈകുന്നേരം 7.30 മുതൽ ഷാർജ വർഷിപ്പ് സെന്റർ ഹാളിൽ വച്ച് നടത്തപ്പെടുന്നു.







.jpg)


0 Comments