കോട്ടയം : സ്കൂൾ ഒളിമ്പ്യാഡ് 2025 ഇന്നലെ നടന്ന കോട്ടയം റവന്യൂ ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കോട്ടയം വെസ്റ്റ് ടീം അംഗവും, ഐ.പി.സി പാമ്പാടി സെന്റർ പി.വൈ.പി.എ പബ്ലിസിറ്റി കൺവീനറുമായ യോശുവ അനീഷിന് അഭിനന്ദനങ്ങൾ.
അടുത്ത മാസം പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പ്രിയ യോശുവ മത്സരത്തിനിറങ്ങുന്നു.
കോട്ടയം സിഎംഎസ് എച്ച്എസ്എസ് പ്ലസ് റ്റു വിദ്യാർത്ഥിയാണ് യോശുവ. പാസ്റ്റർ അനീഷ് പാമ്പാടിയുടെയും കൊച്ചുമോളുടെയും മൂത്ത മകനാണ് യോശുവ, ഏക സഹോദരൻ യെർമിയ അനീഷ്.




.jpg)


0 Comments