BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം

അക്രഡിറ്റേഷൻ സെറിമണിയ്ക്ക് ശേഷം അയാട്ട ഓഫീസേഴ്സും വിശിഷ്ടാതിഥികളും അധ്യാപകരും വിദ്യാർത്ഥികളും

കുമളി: അസംബ്ലീസ് ഓഫ് മലയാളം  ഡിസ്ട്രിക്റ്റ്  കൗൺസിലിന്റെ കീഴിൽ അണക്കരയിൽ 2023 മുതൽ പ്രവർത്തിച്ചു വരുന്ന ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് ഐ.എ. ടി.എ (IATA)യുടെ എം.ഡിവ് . ലവൽ അക്രഡിറ്റേഷൻഷൻ ലഭിച്ചു. 

   ജൂൺ 23 ന് കോളേജ് ഓ​ഡിറ്റോറിത്തിൽ നടന്ന വിപുലമായ ചടങ്ങിൽ IATA യുടെ ഇന്റർ നാഷനൺ ഓഫീസർ റവ.ഡോ എം.ഡി ഡാനിയേൽ, സെനറ്റ് കോ-ഓർഡിനേറ്റർ റവ . ഡോ. ബിനുമോൻ പി കെ എന്നിവർ ചേർന്ന് അം​ഗത്വ സർട്ടിഫിക്കറ്റും അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റും  നൽകി . അസംബ്ലീസ് ഓഫ് ​ഗോഡ് മലയാളം  ഡിസ്ട്രിക്റ്റ്   കൗൺസിൽ സെക്രട്ടറി റവ. ജോസ് ടി. ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. അസംബ്ലീസ് ഓഫ് ​ഗോഡ് മലയാളം ഡിസ്ട്രിക്റ്റ്  കൗൺസിൽ സൂപ്രണ്ട് റവ. ഡോ. ടി.ജെ ശാമുവേൽ (ചെയർമാൻ), റവ. ഡോ. പി.എസ്.ഫിലിപ്പ് (പ്രസിഡന്റ്), റവ.ടി.എ. വർ​ഗീസ് (പ്രിൻസിപ്പാൾ), റവ. കെ. സി. ജോൺ (രജിസ്ട്രാർ),റവ.റോബി ജേക്കബ് മാത്യു (അഡ്മിനിസ്ട്രേറ്റർ),  ഇവാ. ടൈറ്റസ് ഷാജി .എസ് (ഡീൻ) എന്നിവർ ചുമതലകൾ വഹിയ്ക്കുന്നു.

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയോട് ചേർന്ന് കിടക്കുന്ന പ്രകൃതി മനോഹരമായ ഒരേക്കർ ക്യാമ്പസിലാണ് സ്ഥാപനം പ്രവർത്തിയക്കുന്നത്. വിപുലമായ ലൈബ്രറി , ക്ലാസ് റൂമുകൾ, ഡോർമിറ്ററി, ഡൈനിം​ഗ് ഹാൾ എന്നിവ പ്രത്യേക ആകർഷണങ്ങളാണ്. വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിയ്ക്കാനുള്ള ​ഗ്രാമാന്തരീക്ഷം, സ്കോളർഷിപ്പ് സ്കീം, അനുഭവസമ്പന്നരായ അധ്യാപകർ, സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ എം.ഡി.വ് വരെ കോഴ്സുകൾ,   ഇം​ഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങൾ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. ഏ.ജി. സഭയുടെ ശുശ്രൂഷകന്മാർക്കുള്ള പ്രത്യേക പരിശീലന ക്യാമ്പുകളും നടക്കുന്നത് ഈ ക്യാമ്പസിലാണ്. 

വിശദ വിവരങ്ങൾക്ക് : 9947077129.






Post a Comment

0 Comments