റാന്നി: WME ദൈവസഭകളുടെ യുവജന സംഘടനയായ WME യൂത്ത് ഫെല്ലോഷിപ്പ് കേരള സ്റ്റേറ്റ് ബോർഡിന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 10 മുതൽ 12 വരെ നടത്തപെടുന്നു. പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ഇടുക്കി ജില്ലയിലെ കുമളിയിൽ അവസാനിക്കും. പത്താം തീയതി രാവിലെ 9 മണിക്ക് അടൂർ ബസ്റ്റാന്റിന് സമീപം നടക്കുന്ന സമ്മേളനത്തിൽ WME ദൈവസഭയുടെ നാഷണൽ ചെയർമാൻ റവ. ഡോ. ഒ.എം. രാജുക്കുട്ടി പ്രാർഥിച്ചു ഉദ്ഘാടനം ചെയ്യുകയും ബഹു: അടൂർ ഡിവൈഎസ്പി ശ്രീ. ജി സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. പത്തനംതിട്ട-കോട്ടയം-ഇടുക്കി ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളായ പത്തനംതിട്ട ടൗൺ, കോഴഞ്ചേരി, നെല്ലാട്, മല്ലപ്പള്ളി, കറുകച്ചാൽ, പാമ്പാടി, കുമ്പന്താനം, പുളിക്കൽ കവല, പത്തനാട്, ചുങ്കപ്പാറ, റാന്നി, അത്തിക്കയം, വെച്ചൂച്ചിറ, ചാത്തൻതറ, മുക്കൂട്ടുതറ, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, അണക്കര എന്നീ ടൗണുകളിലൂടെ യാത്ര ചെയ്ത് 12 ന് വൈകിട്ട് 7 മണിക്ക് കുമളി ആറാംമൈലിൽ അവസാനിക്കും. ലഹരിയുടെ ഉപയോഗവും അനന്തര ദോഷവശങ്ങളെപറ്റിയും ദൈവദാസന്മാർ സന്ദേശം അറിയിക്കും. ദൈവസഭയുടെ അതാത് സെന്റർ പരിധിയിൽ യാത്ര എത്തുമ്പോൾ സെന്ററിൽ ഉള്ള ദൈവദാസന്മാരും വിശ്വാസികളും യുവജന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. സംഗീത ശുശ്രൂഷ, സ്കിറ്റ്, സന്ദേശം, ലഘുലേഖ വിതരണം എന്നിവ സമ്മേളനത്തിൽ നടത്തുന്നതാണ്. WME യൂത്ത് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ഡയറക്ടർ ഡോ. എം.കെ. സുരേഷ്, സ്റ്റേറ്റ് സെക്രട്ടറി ഇവാ. ജേക്കബ് മാത്യു എന്നിവർ യാത്രക്ക് നേതൃത്വം നൽകും. സ്റ്റേറ്റ് ബോർഡ് അംഗങ്ങളും വിവിധ സെന്ററുകളിലെ ഓർഗനൈസറുമാരും കർത്തൃദാസന്മാരും യാത്രയുടെ അംഗങ്ങളായിരിക്കും.










0 Comments