തിരുവല്ല :യുണൈറ്റഡ് പെന്തകോസ്ത് സിനഡ് തിരുവല്ല താലൂക്ക് സമ്മേളനം ഈ മാസം 3 ഇന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ വെച്ച് നടക്കും. ജില്ലാ കൺവീനർ പാസ്റ്റർ സി കെ തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബ്ര. ഗ്ലാഡ്സൺ ജേക്കബ് ഉൽഘാടനം ചെയ്യും. സമ്മേളനത്തിൽ പാസ്റ്റർ മാത്യു ബെന്നി പാലാ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എംഐ തോമസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോയി കുലളി, അഡ്വ. സണ്ണി പാമ്പാടി എന്നിവർ സംബന്ധിയ്ക്കും മറ്റ് ദൈവദാസന്മാർ യോഗത്തിൽ പ്രസംഗിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ ദൈവദാസന്മാരും വുമൺസ് കൌൺസിൽ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. താലൂക്ക് ഭാരവാഹികളെ യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് താലൂക്ക് കൺവിനർ പാസ്റ്റർ എബ്രഹാം ടി മാത്യു അറിയിച്ചു.






0 Comments