കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിംഗിൽ എം.ടെക്ക് (ഫുൾ ടൈം) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി ആഗസ്റ്റ് 12 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിൽ എം.എസ്.സി ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി പ്രോഗ്രാമിൽ എസ്.സി.ടി വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കായി ആഗസ്റ്റ് 9 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തിൽ എസ്.സി.ടി വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ രാവിലെ 10.30 ക്കും 11.30 ക്കും ഇടയ്ക്ക് സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2862735 എന്ന നമ്പറിൽ ബന്ധപ്പെടുക.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ എം.സി.എ (റെഗുലർ), എം.സി.എ (കോസ്റ്റ് ഷേയറിങ്ങ്), എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ സയൻസ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി ആഗസ്റ്റ് 09 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി, എം.സി.എ (റെഗുലർ) 5 സീറ്റുകളും, എം.സി.എ (കോസ്റ്റ് ഷേയറിങ്ങ്) 10 സീറ്റുകളും, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ 10 സീറ്റുകളും, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ സയൻസിൽ 4 സീറ്റുകളുമാണ് ഒഴിവ്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30 ക്കും 10.30 ക്കും ഇടയിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 0484-2862391 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
ബയോടെക്നോളജി വകുപ്പിൽ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ ഒ.ബി.എച്ച് വിഭാഗത്തിൽ ഒഴിവുള്ള 1 സീറ്റിലേക്കായി ആഗസ്റ്റ് 9 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ ബയോടെക്നോളജി വകുപ്പിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റായ www.admissions.cusat.ac.in സന്ദർശിക്കുക.







0 Comments