കോട്ടയം. കാലാവർഷ കെടുതിയിൽ വയനാട്ടിൽ ഉണ്ടായ ദുരന്തസ്ഥലത്തേക്ക് യുണൈറ്റഡ് പെന്തകോസ്ത് സിനഡ് സംസ്ഥാന കമ്മറ്റി. കേരളത്തെ ഞെട്ടിച്ച സംഭവമാണ് വയനാട്ടിൽ ഉണ്ടായത്. 93 പേരുടെ മരണവും അതുപോലെ നരവധി പേരെ കാണാതാകുകയും അനേകർ ഭാവനരഹിതരാകുകയും ചെയ്തതിൽ യുപിഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് ദുഖം രേഖപ്പെടുത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ ജോസെഫിന്റെ നേതൃത്വത്തില്‍ നാളെ വയനാട്ടിലേക്ക് യൂ പി എസ് സംഘം യാത്ര തിരിക്കുന്നു. മരണപെട്ടവരുടെ കുടുംബംങ്ങൾക്ക് ആശ്വാസം പകരാനും ഭാവനരഹിതർക്ക് സഹായവും, ആശുപത്രികളിൽ കഴിയുന്നവർക്ക് സഹായവും വസ്ത്രങ്ങൾ, ആഹാരങ്ങൾ ഇവയൊക്കെ ഇവർക്ക് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നിരവധിപ്പേരാണ് മരണമടയുകയും, ഭവനരഹിതരാകുകയും ചെയ്തിരിക്കുന്നത്. ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാനും സഹായിക്കാനും നമ്മൾ ബാധ്യസ്ഥരാണ്.
യൂ പി എസ് താലൂക്ക് കമ്മറ്റികളും, ജില്ലാ കമ്മറ്റികളും നമ്മുടെ വിദേശത്തുള്ളവരും അകമഴിഞ്ഞ് സഹായിക്കണം. വയനാട്ടിലെ ദുരന്തത്തിൽ സഹായവുമായി എത്തുന്ന ഇതര സംസ്ഥാനങ്ങളുടെ സഹായങ്ങളെ യൂ പി എസ് സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്യുന്നു. കേരളാ സർക്കാർ രക്ഷപ്രവർത്തനങ്ങളിൽ തല്പരരായി പ്രവർത്തിക്കുന്നതും സ്വാഗതർഹമാണ്.. കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ കേന്ദ്ര ഗവണ്മെന്റ് അടിയന്തിര സഹായങ്ങൾ നൽകണമെന്ന് യൂ പി എസ് സംസ്ഥാന ഭാരവാഹികൾ പ്രസിഡന്റ് ഗ്ലാഡ്സൺ ജേക്കബ്, സെക്രട്ടറി ബാബു പറയത്തുകാട്ടിൽ എന്നിവർ ആവശ്യപ്പെട്ടു. വയനാട്ടിലേക്ക് യൂ പി എസ് ഭാരവാഹികളായ ഗ്ലാഡ്സൺ ജേക്കബ്, ബാബു പറയത്തുകാട്ടിൽ, അഡ്വ. സണ്ണി പാമ്പാടി, ഷാജി വാഴൂർ പാസ്റ്റർമാരായ എം ഐ തോമസ്, ജോമോൻ മുവാറ്റുപുഴ, ജോയി കുമളി, അനി ജോർജ്, ജോൺജോസഫ്, മാത്യു ബെന്നി. കോട്ടയം ജില്ലാ ഭാരവാഹികളായ പാസ്റ്റർമാരായ സജി വര്ഗീസ്, ബിജു ഡോമാനിക്, ബിനോയി കോട്ടയം എന്നിവരുടെ നേതൃത്വത്തിൽ വയനാട് സന്ദർശിക്കും



0 Comments