തിരുവല്ലയിൽ 2024 ജനുവരിയിൽ നടക്കുവാൻപോകുന്ന പെന്തെക്കോസ്ത് ഐക്യ സമ്മേളനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് WME ദൈവസഭ രംഗത്തുവന്നു. WME ജെനറൽ കൺവൻഷൻ (കരിയംപ്ലാവ് കൺവൻഷൻ) 75 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്ലാറ്റിനം ജൂബിലി നിശ്ചയിച്ചിരുന്ന തീയതിയും തിരുവല്ല ഐക്യ കൺവൻഷനും
ALSO READ: പെന്തക്കോസ് ഐക്യ കൺവെൻഷൻ എല്ലാ സഭകളുംപങ്കെടുക്കും https://www.snehavachanam.com/2023/08/snehavachanam_20.html
ഒരെതീയതിയതിയിൽ വന്നതിനാൽ ദൈവജനത്തിന്റെ ഐക്യതക്കു മുൻതൂക്കം കൊടുത്തുകൊണ്ട് കരിയംപ്ലാവ് കൺവൻഷൻ തീയതി ജനുവരി 15 മുതൽ 21 വരെയുള്ള തീയതികളിലേക്കു മാറ്റിയതായി WME ജനറൽ പ്രസിഡന്റ് ഡോ. ഒ. എം. രാജുകുട്ടി അറിയിച്ചു. ഇന്നലെ തിരുവല്ല കുറ്റപ്പുഴ AG ചർച്ചിൽ ചേർന്ന ഉണർവ്-24 നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യത മനുഷ്യന് സൃഷ്ടിപ്പാൻ കഴിയില്ല; അതു ദൈവത്തിന്റെ സമയത്തു സംഭവിക്കുന്നതാണ്.
ഇത് ദൈവത്തിന്റെ സമയമാണ്. പാസ്റ്റർ ജേക്കബ് ജോണിന് ദൈവം നൽകിയ ആത്മഭാരം ഐക്യത സംഭവിക്കുന്നതിനു ദൈവം നിർണയിച്ച സമയമാണെന്ന് തിരിച്ചറിഞ്ഞു നാം ഒറ്റക്കെട്ടായി അത് ഏറ്റെടുക്കണമെന്ന് പാസ്റ്റർ ഒ. എം. രാജുക്കുട്ടി ആഹ്വാനം ചെയ്തു. പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്ലാഡ്‌സൺ ജേക്കബ് നേതൃത്വം നൽകി. വിവിധ സഭകളുടെ പ്രതിനിധികൾ സംസാരിച്ചു.




0 Comments