ഡൽഹി: ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ സഭാ നേതാക്കളും വിശ്വാസികളും പ്രതിക്ഷേധം നടത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഒാം ബിര്‍ല എന്നിവര്‍ക്ക് നിവേദനം നല്‍കി. ഡല്‍ഹി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു . സമീപ ദിവസങ്ങളിലായി നിരവധി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹി ജന്തര്‍മന്ദറില്‍ രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞ് 4.30വരെ നടന്ന പ്രതിഷേധത്തില്‍ 79 ക്രൈസ്തവ സംഘടനാ പ്രതിനിധികളും സഭാ മേലധ്യക്ഷന്മാരും പങ്കെടുത്തു.
രാധാകൃഷ്ണൻ ന്യൂഡൽഹി



0 Comments