കോതമംഗലം:61- മത് സംസ്ഥാന കലോത്സവത്തിൽ കഥാരചന മത്സരത്തിൽ എഗ്രേഡ് ലഭിച്ച കൃപ ആൻ ജോണിനെ സ്നേഹ വചനം പത്രം എറണാകുളം ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ദി മൗണ്ടൻ ഓഫ് ഗോഡ് ചർച്ചിൽ നടന്ന യോഗത്തിൽ ആദരിച്ചു. സ്നേഹവചനം മാനജിംഗ് ഡയറക്ടർ സണ്ണി എം ജേക്കബ് അധ്യക്ഷതവഹിച്ച യോഗം ശ്രീ ആന്റണി ജോൺ എം എൽഎ ഉദ്ഘാടനം ചെയ്തു. മൊമന്റേയും ക്യാഷ് അവാർഡും ആന്റണി ജോൺ എംഎൽഎയിൽ നിന്നും കൃപ ആൻ ജോൺ ഏറ്റുവാങ്ങി. സ്നേഹവചനം ചീഫ് എഡിറ്റർ ഷാജി വാഴൂർ ഡോക്ടർ ഹാട്സൺ എന്നിവർ ആശംസകൾ അറിയിച്ചു. കോട്ടയം പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആണ് കൃപ ആൻ ജോൺ. ഷാരോൺ കേബിൾ ടിവി, ദി ലോർഡ്സ് ചർച്ച് ഇൻ ഇന്ത്യ, സിയോൻ മോറൽ സ്കൂൾസ് ഇന്ത്യ, ഷാരോൺ ചിൽഡ്രൻസ് ടിവി ക്ലബ് എന്നിവയുടെ സ്ഥാപകനായ സുവിശേഷകൻ ജോൺ ജോസഫ് വലിയപറമ്പിൽ പിതാവും, സുവിശേഷക മേരി പോൾ മാതാവും ആണ്.






0 Comments