കലാലയ ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് ആഗോള നേതൃത്വം നൽകുന്ന ഐ.സി.പി.എഫിൻെറ യുവജന ക്യാമ്പിന് ഷാർജയിൽ വേദി ഒരുങ്ങുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം, മധ്യപൂർവ്വ ദേശം സാക്ഷി ആകുവാൻ പോകുന്ന ഏറ്റവും വലിയ യുവജന ക്യാമ്പാണ് ഷാർജാ വർഷിപ്പ് സെന്ററിൽ നടത്തപ്പെടുവാൻ പോകുന്നത്. *യുവജങ്ങൾക്കിടയിൽ ക്രിസ്തുവിനെ ഉയർത്തുക* എന്ന ആത്യന്തിക ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഐ.സി.പി.എഫ് യുവജന ക്യാമ്പ് 2022 ഡിസംബർ 19,20,21 തിയതികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4.00 വരെ വർഷിപ്പ് സെന്ററിൽ നടത്തപ്പെടും.
Also Read :ഇവാ.ഷാജൻ പാറക്കടവി ലിന്ആന്ജിയോ പ്ലാസ്റ്റി കഴിഞ്ഞു https://www.snehavachanam.com/2022/12/shajan-parakkadavilupdate.html
ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ ജോസ് തോമസ് (SABC Bangalore) സുവിശേഷകൻ ഉമ്മൻ പി. ക്ലെമെൻസൺ (ICPF, Kerala Staff) എന്നിവർ മുഖ്യാഥിതികളായിരിക്കും. പ്രസ്തുത ക്യാമ്പിൻെറ ഭാഗമാകുവാൻ എത്രയും വേഗം രജിസ്ട്രേഷൻ ഉറപ്പാക്കുക.




0 Comments