കോത്തല: മോറിയമിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മാസം വാഴൂരിൽ നടത്തുന്ന ഉപവാസ പ്രാർത്ഥനയുടെയും സുവിശേഷ യോഗത്തിന്റെയും പ്രാരംഭ ആലോചനായോഗം ഇന്നലെ ഡയറക്ടർ പാസ്റ്റർ സജി ജോസഫിന്റെ ഭവനത്തിൽ ചേർന്നു. തുടർച്ചയായി ഏഴുദിവസങ്ങളിൽ ഉപവാസ പ്രാർത്ഥനയും അവസാന മൂന്നു ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ സുവിശേഷയോഗവുമായി നടത്തുവാൻ തീരുമാനിച്ചു. പാസ്റ്റർ സജി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാസ്റ്റർ ജോസഫ് ജോൺ,പാസ്റ്റർ ഡാനിയേൽ ചാക്കോ,പാസ്റ്റർ ജിജോമോൻ കെ.കെ, പാസ്റ്റർ ശലോമോൻ, പാസ്റ്റർ നിക്സൺ ജോൺ , ഷാജിവാഴൂർ,സിസ്റ്റർ വിമല മാത്യു എന്നിവർ പങ്കെടുത്തു. 9947698038.





0 Comments