സൊകോട്ടോ: നൈജീരിയയിലെ ക്രൈസ്തവര്‍ കടുത്ത സമ്മര്‍ദ്ധത്തിലാണ് ജീവിക്കുന്നതെന്ന് വടക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ സൊകോട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസന്‍ കുക്കാ. രാജ്യത്ത് മതതീവ്രവാദം കൂടിയ മേഖലകളില്‍ ക്രൈസ്തവര്‍ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് ബിഷപ്പ് കുക്ക പറഞ്ഞു. ക്രൈസ്തവരുടെ സ്വാതന്ത്ര്യം ബലികഴിക്കപ്പെട്ടിരിക്കുകയാണ്. നൈജീരിയയില്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ക്രൈസ്തവര്‍ ചിന്തിക്കുവാന്‍ പോലും കഴിയാത്ത തീരാത്ത ദുരിതങ്ങളാണ് നേരിടുന്നതെന്ന്‍ മെത്രാന്‍ ചൂണ്ടിക്കാട്ടി. കാനോ സംസ്ഥാനത്തില്‍ വിവിധ മതപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബര്‍ 1ന് സംഘടിപ്പിച്ച മതാന്തര സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ക്ക് അവരുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുക
യാണെന്നും ബിഷപ്പ് പറഞ്ഞു. നൈജീരിയയില്‍ എല്ലാ വിശ്വാസങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും, ബിഷപ്പ് പറഞ്ഞു. മാനവ സമഗ്ര വികസനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അംഗമായിരുന്നിട്ടുള്ള ബിഷപ്പ് കുക്കാ നിരവധി തവണ നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അതികഠിനമായ പീഡനങ്ങളെ വിവരിച്ചുക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.



0 Comments