സ്‌നേഹവചനത്തിന്റെ ആദരം എഡിറ്റര്‍ ഷാജി വാഴൂരില്‍ നിന്നും റവ. ജോയി കുമളിയും ഭാര്യ സിനി ജോയിയും ഏറ്റുവാങ്ങുന്നു. മാതാവ് മേരി സമീപം.
തൊടുപുഴ: സുവിശേഷ പ്രവര്‍ത്തന രംഗത്ത് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന ഗില്‍ഗാല്‍ ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ സീനിയര്‍ പാസ്റ്ററും സ്‌നേഹവചനം പത്രം ചെയര്‍മാനുമായ റവ. ജോയി കുമളിയെ തൊടുപുഴ ഗില്‍ഗാല്‍ ചര്‍ച്ച് ആദരിച്ചു.
ഇന്നലെ തൊടുപുഴയില്‍ നടന്ന യോഗത്തില്‍ സ്‌നേഹവചനത്തിനുവേണ്ടി ചീഫ് എഡിറ്റര്‍ ഷാജിവാഴൂര്‍ മൊമന്റൊ നല്‍കി ആദരിച്ചു.
മുപ്പത്തിമൂന്നാത് വിവാഹവര്‍ഷികവും, ജന്മദിനവും ഒപ്പം ആഘോഷിച്ച റവ. ജോയി കുമളിയുടെ കുടുംബത്തിന്, സഭാ ലീഡേഴ്‌സ്, ലേഡീസ് വിംഗ്, സഹശുശ്രൂഷകന്‍ പാസ്റ്റര്‍ ജോമോന്‍ മൂവാറ്റുപുഴ തുടങ്ങിനിരവധിപേര്‍ മൊമെന്റോയും സമ്മാനങ്ങളും നല്‍കി ആദരിച്ചു.
ശുശ്രൂഷാ ജീവിതത്തില്‍ നേരിടേണ്ടിവന്ന വേദനകളും സങ്കടങ്ങളും വലിയതായിരുന്നെന്നും അതിനെയൊക്കെ അതിജീവിയ്ക്കാന്‍ ദൈവം തുണനിന്നെന്നും റവ. ജോയികുമളി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ചെറുപ്രായത്തില്‍ തന്നെ സംഭവിച്ച പിതാവിന്റെ വേര്‍പാടും തുടര്‍ന്ന് നേരിടേണ്ടിവന്ന വെല്ലുവിളികളും പ്രതിസന്ധികളോടും പ്രയാസങ്ങളോടും പടവെട്ടിക്കയറിവന്ന ദിനങ്ങളെയും അദ്ദേഹം ഓര്‍ത്തെടുത്തപ്പോള്‍ കേള്‍വിക്കാരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
ആ സമയങ്ങളില്‍ മക്കളെ ചേര്‍ത്ത് നിര്‍ത്തി പ്രതികൂലങ്ങളെ തരണം ചെയ്ത് ഇന്ന് മകനൊപ്പം സ്റ്റേജില്‍ ഇരുന്ന മാതാവിന്റെ ജീവിത സഹനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.
ഇതുവരെയുള്ള ശുശ്രൂഷാ ജീവിതത്തില്‍ സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കുന്ന കുടുംബത്തോടും സഹശുശ്രൂഷകരോടും സഭയോടും ഇതുവരെ എല്ലാ അര്‍ത്ഥത്തിലും താങ്ങായും തണലായും നില്‍ക്കുന്ന ദേശത്തും വിദേശത്തുമുള്ള എല്ലാ പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
റവ. ജോയികുമളിയുടെ ശുശ്രൂഷാ ജീവിതത്തെക്കുറിച്ചും ആശംസകളും ഉള്‍പ്പെടുത്തി ഷിജോമോന്‍ പിസി, പാസ്റ്റര്‍ ഡാനി ജോയി എന്നിവരുടെ നേതൃത്തില്‍ സ്‌നേഹവചനം പത്രം വിശേഷാല്‍ പതിപ്പു പുറത്തിറക്കി. സ്‌നേഹവചനം മാനേജിംഗ് ഡയറക്ടര്‍ സണ്ണി ജേക്കബ് ഫോണ്‍വഴി ആശംസ അറിയിച്ചു.






.jpeg)




0 Comments