BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

sparsanamസ്‌പർശനം കൗൺസിലിംഗ് സെന്റർ നാടിന് സമർപ്പിച്ചു

 


വേങ്ങൂർ : പെന്തകോസ്ത് സമൂഹത്തിൽ വേറിട്ട മാതൃകയായി പ്രാർത്ഥനാ സംഗമത്തിന്റെ ( International Prayer Fellowship ) നേതൃത്വത്തിൽ വേങ്ങൂരിൽ നിർമ്മിച്ച സ്പർശനം കൗൺസിലിംഗ് സെൻ്ററിൻ്റെ  ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച് മെയ് 12 ചൊവ്വാഴ്ച   3 മണിക്ക് പാസ്റ്റർ ജോസ് വേങ്ങൂരിന്റെ  ( ഫൗണ്ടർ പ്രസിഡന്റ് ) അധ്യക്ഷതയിയൽ   നടന്ന സമ്മേളനത്തിൽ നാടിനു സമർപ്പിച്ചു .റവ. ഡോ. ജോൺസൺ  ഡാനിയേൽ ( പ്രസിഡണ്ട്, ന്യൂ ലൈഫ് മിനിസ്ട്രീസ്) കൌൺസിലിൻ സെന്റർ മെയിൻ ഹാളിന്റ സമർപ്പണ ശുശ്രൂഷ  നടത്തി.

 കൗൺസിലിംഗ് സെന്റർ പ്രവർത്തന ഉദ്ഘാടനം  ശ്രീ.എം. കെ.പ്രേമചന്ദ്രൻ,  എം. പി നിർവഹിച്ചു.

 ക്യാൻസർ പേഷ്യന്റ്  കെയർ യൂണിറ്റ് ഉദ്ഘാടനം  ചെയ്തത് എം എം നസീർ, എംഎൽഎ ആണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും വിവിധ സഭ ലീഡേർസ്, വിവിധ പള്ളികളിലെ വൈദികർ എന്നിവർ ആശംസകൾ അറിയിച്ചു . അനേകർ പങ്കെടുത്ത ഈ സമ്മേളനം അക്ഷാർത്ഥത്തിൽ വേങ്ങൂരിലെ ജനങ്ങൾക്ക് ഒരു ഉത്സവമായിരുന്നു.







സമകാലീന സമൂഹം നേരിടുന്ന വെല്ലുവിളികളായ മയക്കുമരുന്നിന്റെ യും, മനുഷ്യനെ ഗ്രസിക്കുന്ന വിവിധതരം ആസക്തികൾ, ശിഥിലമായ കുടുംബ ബ ന്ധങ്ങൾ, വിവിധതരം മൂല്യച്യുതികൾ, മാനസിക രോഗ പ്രശ്‌നങ്ങൾ എന്നിവയെ ക്രിയാ ത്മകമായ രീതിയിൽ പരിഹരിക്കാൻ വേണ്ടി തുടങ്ങുന്ന കൗൺസിലിംഗ് സെന്ററിനുവേണ്ടി പാസ്റ്റർ ജോസ് വേങ്ങൂരിൻ്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം സൗജന്യമായി നൽകിയാണ് ഈ ബഹുനില കെട്ടിടം തുടങ്ങുന്നത്. ക്യാൻസർ പേഷ്യൻ്റ് കെയർ യൂണിറ്റ്, നിർദ്ധനർക്കുള്ള സാമ്പത്തിക സഹായ ക്ഷേമപദ്ധതികൾ, നിർദ്ധരായ ക്യാൻസർ രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം, അർഹരായ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ, വിവാഹ പൂർവ്വ കൗൺസിലിംഗ് സേവനങ്ങൾ, എന്നിവ ഈ സെൻ്റിൻ്റെ പദ്ധതികൾ ആണ്. ആവശ്യക്കാരെ താമ സിപ്പിച്ച് കൗൺസിലിംഗ് നൽകി സമൂഹത്തിനും സഭക്കും കുടുംബത്തിനും പ്രയോജന മുള്ള യുവതലമുറയെ കർത്താവിനായി ഒരുക്കി എടുക്കുക എന്നതാണ് ഈ ബ്രഹത്ത് പദ്ധതിയുടെ ലക്ഷ്യം. 



വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌.

Post a Comment

0 Comments