Add

കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ
മൂന്നര പതിറ്റാണ്ടായിക്രൈസ്തവ പ്രസിദ്ധീകരണ രംഗത്ത് നൽകുന്ന സംഭാവനങ്ങളെ മുൻനിർത്തിയാണ് സജി നടുവത്രക്കു
പുരസ്കാരം നൽകുന്നത്. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരമാണിത്.
പ്രവാസി എഴുത്തുകാരെ ആദരിക്കുവാൻ ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ നൽകുന്ന പ്രവാസി മാധ്യമ പുരസ്കാരത്തിന് മന്നാ ചീഫ് എഡിറ്റർ പി. സി. ഗ്ലെന്നി അർഹനായി. ഫെബ്രുവരി രണ്ടാം വാരത്തിൽ ഷാർജയിൽ നടക്കുന്ന സാഹിത്യ സംഗമത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രസിഡണ്ട് ലാൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസി യുഎഇ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ്, മീഡിയ അസോസിയേഷൻ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, യുഎഇ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോ. റോയ് ബി കുരുവിള, സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത്, ട്രഷറർ നെവിൻ മങ്ങാട്ട്, ജോയിൻ്റ് സെക്രട്ടറി വിനോദ് എബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ് എന്നിവർ പങ്കെടുത്തു.
ചിത്രകലയിൽ ഡിപ്ലോമ നേടിയ സജി നടുവത്ര മംഗളം ദിനപത്രത്തിൽ ജോലി ആരംഭിച്ചു. 35 വർഷമായി ഗുഡ്ന്യൂസ് വാരികയുടെ ഗ്രാഫിക്സ് എഡിറ്ററായി പ്രവർത്തിക്കുന്നു.
ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ മുൻനിര പ്രവർത്തകനായ സജി നടുവത്ര കോട്ടയം സോണൽ മുൻ പ്രസിഡൻ്റാണ്. കോട്ടയം സൗത്ത് സെന്റർ സൺഡേസ്കൂൾ സൂപ്രണ്ടായും ഐപിസി ബഥേൽ സഭാ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
2002ൽ സർഗസമിതിയുടെ കാർട്ടൂൺ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ : കൊച്ചുമോൾ. മക്കൾ : സെറാ മേരി സജി (ദുബായ്), സാക് സജി (ബംഗളുരു).
തൃശ്ശൂർ പഴഞ്ഞി സ്വദേശിയായ പി സി ഗ്ലെന്നി ഗുഡ്ന്യൂസ് ബാലലോകത്തിലൂടെ പൊതുരംഗത്ത് സജീവമായി. അറേബ്യൻ നാട്ടിലെ അറിയപ്പെടുന്ന ക്രൈസ്തവമാധ്യമ പ്രവർത്തകനും സംഘാടകനുമാണ്. മാധ്യമം ദിനപത്രം റിപ്പോർട്ടറായി പ്രവർത്തിച്ചു. സുവിശേഷ, സാമൂഹിക സംഘടനയായ റിലീഫ്നെറ്റ് ഇൻ്റർനാഷണൽ സ്ഥാപകനായ ഗ്ലെന്നി അബുദാബിയിൽ ഓഫ് ഷോർ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഗാന രചയിതാവും കുന്നംകുളം അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡ് സ്ഥാപകനുമായ പരേതനായ പാസ്റ്റർ പി വി ചുമ്മാറിൻ്റെ മകനാണ്.ഭാര്യ: ആശാമോൾ.മക്കൾ : ഈഡിത്, ഇറിൻ.




.png)



0 Comments