BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കോട്ടയം, പുതുപ്പള്ളി കൈതെപാലത്ത് സുവിശേഷകർക്ക് നേരേ കൈയേറ്റം പ്രതികളെ അറസ്റ്റ് ചെയ്തു


പുതുപ്പള്ളി :ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകിയ സുവിശേഷ പ്രവർത്തകരെ കയ്യേറ്റം ചെയ്ത പ്രതികളായ പരിയാരം പട്ടമഠം രാജേഷ് കാടമുറി ഐക്കരകരോട്ട് മുരളി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൈതപ്പാലം ജംഗ്ഷനിൽ ന്യൂ ഹോപ്പ് ഇന്റർനാഷണൽ മിനിസ്ട്രീസ് നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഇടയിലാണ് മൂന്ന് സാമൂഹിക വിരുദ്ധർ തടസപെടുത്തുകയും അസഭ്യം പറയുകയും ഫോൺ തട്ടി താഴെയിട്ട് പൊട്ടിക്കുകയും ചെയ്തത്. 70 വയസ്സ് പ്രായമായ കാലിന് ബലക്കുറവുള്ള പാസ്റ്റർ ലാലിച്ചനെ ആക്രമിക്കാൻ ശ്രമിക്കുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുകയും ചെയ്തു.
2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. പാസ്റ്റർ ലാലിച്ചനെ കൂടാതെ പാസ്റ്റർമാരായ മാണി കുര്യാക്കോസ് ബിനോയി ജോസഫ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.









Post a Comment

0 Comments