BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ജീവിതത്തിൽ വരുന്ന വെല്ലുവിളികളെ സധൈര്യം നേരിടേണം:​ഗ്ലാഡ്സൺ ജേക്കബ്

 



 കോട്ടയം. ; ആത്മഹത്യ ഒന്നിനും പരിഹാരമല്ലന്നും, ജീവിതത്തിൽ വരുന്ന വെല്ലുവിളികളെ സധൈര്യം നേരിടുകയാണ് വേണ്ടതെന്നും, ദൈവാശ്രയം വർദ്ധിപ്പിക്കണമെന്നും  യുണെറ്റെഡ് പെന്തക്കോസ്തൽ  സിനസ്  ജനറൽ പ്രസിഡന്റ് ബ്രദർ ഗ്ലാഡ്സൺ ജേക്കബ്  പ്രസ്താവിച്ചു.  ലോക ആത്മഹത്യ വിരുദ്ധ ദിനമായ സെപ്റ്റംബർ 10ന് ബോധവൽക്കരണത്തിന്റെ ഭാഗമായി യുണെറ്റെഡ് പെന്തക്കോസ്തൽ   സിനഡ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച സെമിനാർ ഉത്ഘടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

 15 വയസ്സിനും 29 വയസ്സിനും മിടയിലുള്ള പ്രായമായരാണ് ആകെ ആത്മഹത്യ ചെയ്യുന്നവരിൽ 70 ശതമാനവും, പുതു തലമുറയിൽ ജീവിത സമ്മദ്ധങ്ങളായ പരീക്ഷാ ഭയം, പ്രണയ നൈരാശ്യം, ആഗ്രഹിച്ചതു കിട്ടാതിരിക്കുമ്പോൾ, മൊബെൽ ഫോണു കളുടെ അമിത ഉപയോഗം എന്നിവ വിഷാധ രോഗങ്ങളിലേക്കു നയിക്കുകയും ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്നു എന്നും കൂട്ടിച്ചേർത്തു.  പാസ്റ്റർ ജോൺ ജോസഫ്, അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റേഴ്സ് എം.ഐ തോമസ്,മാത്യു ബെന്നി, കെ സ് സാമുവേൽ, കെ പി ചെറിയാൻ, അഡ്വ. സണ്ണി പാമ്പാടി, പാസ്റ്റേഴ്സ് ജോമോൻ മുവാറ്റുപുഴ, ജോയി എം.ഡി, പി.വി മാത്യു, ഇമ്മാനുവേൽ കുന്നംകുളം, അനി ജോർജ് എന്നിവർ പ്രസംഗിച്ചു.











Post a Comment

0 Comments