പത്തനംതിട്ട: സെൻട്രൽ ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍ നൂറനാട് കുഷ്ഠരോഗ ആശുപത്രിയിലെ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് സഹായ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ആന്‍സി പൗലോസ്, ജനറല്‍ സെക്രട്ടറി സാബുലാല്‍ പിആര്‍ഒ സണ്ണി പി.റ്റി, ജില്ല ട്രഷറര്‍ അലക്‌സ് കുര്യന്‍, സെക്രട്ടറി ജോളി ജോര്‍ജ്ജ്, വുമണ്‍സ് വിങ്ങ് ഡയറക്ടര്‍ ജയശ്രീ, ജനറല്‍ സെക്രട്ടറി രാജി ജോസ്, സെക്രട്ടറി സിമി ജെയിംസ്, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ജയിംസ് എന്നിവര്‍ പങ്കെടുത്തു.
നൂറനാട് കുഷ്ഠരോഗ ആശുപത്രിയിലെ സ്റ്റാഫ്, നഴ്‌സുമാര്‍, ഡോ. പ്രശോഷ് എന്നിവര്‍ സഹായ വിതരണത്തിന് ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണണങ്ങള്‍ ഒരുക്കി സിഎച്ച് ആര്‍ എംന്റെസഹായ വിതരണത്തോട് സഹകരിച്ചു.








.jpg)


0 Comments