റാന്നി: വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ദൈവസഭ സ്റ്റേറ്റ് യൂത്ത് ക്യാമ്പ് സെപ്റ്റംബര്‍ 1, 2 തീയതികളില്‍ കുമളി ഹോളിഡേ ഹോമില്‍ വെച്ച് നടക്കും. സെപ്റ്റംബര്‍ 1 രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍WME ജനറല്‍ പ്രസിഡന്റ് റവ. ഡോ. ഒ.എം. രാജുക്കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യൂത്ത് ഫെലോഷിപ്പ് ഡയറക്ടര്‍ പ്രൊഫ. ഡോ. എം.കെ. സുരേഷ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഇവാ. ജേക്കബ് മാത്യു സ്വാഗതം അറിയിക്കും. 'യേശുവിനെ നോക്കുക' എന്നതാണ് ചിന്താവിഷയം. ആധുനിക കാലത്ത് യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും ചിന്തകളിലും കാഴ്ചപ്പാടുകളിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്താവുന്ന ക്ലാസുകള്‍, പരിശുദ്ധാത്മ നിറവിലുള്ള ആരാധന, കൃപാവരങ്ങള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന, മിഷന്‍ ചലഞ്ച്, ക്രിയേറ്റീവ് ആക്ടിവിറ്റി സെഷനുകള്‍, ഗെയിംസ്, കൗണ്‍സിലിംഗ്, ബൈബിള്‍ ധ്യാനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക സെഷനുകള്‍ എന്നിവ ക്യാമ്പില്‍ ക്രമീകരിച്ചിട്ടുണ്ട്.
റവ. ഡോ. ഒ.എം. രാജുക്കുട്ടി, പ്രൊഫ. ഡോ. എം.കെ. സുരേഷ്, പാസ്റ്റര്‍ റ്റി.വൈ. ജെയിംസ്, പാസ്റ്റര്‍ ചെയ്‌സ് ജോസഫ്, പാസ്റ്റര്‍ ജെറോയ് ജോണ്‍, സിസ്റ്റര്‍ സൂസന്‍ രാജുക്കുട്ടി, ഇവാ. ജേക്കബ് മാത്യു, പാസ്റ്റര്‍ പി.ജി. അനില്‍കുമാര്‍, ഇവാ. ജെറിന്‍ രാജുക്കുട്ടി, പ്രൊഫ. ഷാനോ പി. രാജ്, പാസ്റ്റര്‍ ജെയിംസ് വി. ഫിലിപ്പ്, പാസ്റ്റര്‍ സി.പി. ഐസക് എന്നിവര്‍ പ്രസംഗിക്കും. സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ അനുഗ്രഹത്തിനായി യുവജനങ്ങള്‍ ചേര്‍ന്ന് മുഴുരാത്രി പ്രാര്‍ത്ഥന നടത്തിയിരുന്നു. കൂടാതെ 15 ദിവസം നീണ്ടുനില്‍ക്കുന്ന ചെയിന്‍ പ്രയറും നടന്നുവരുന്നു. ക്യാമ്പിന്റെ ഭാഗമായി സ്‌ക്രിപ്ചര്‍ ഹണ്ട് കോണ്ടസ്റ്റും നടന്നുവരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ക്യാമ്പില്‍ സമ്മാനവും നല്‍കുന്നതാണ്. സെപ്റ്റംബര്‍ 2 രാത്രി 9 മണിക്ക് സമാപിക്കുന്ന ക്യാമ്പിന് ബോര്‍ഡ് അംഗങ്ങളും ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാരും നേതൃത്വം നല്‍കും. ഡോ. എം.കെ. സുരേഷ് (ഡയറക്ടര്‍) 9061939229 ഇവാ. ജേക്കബ് മാത്യു (സെക്രട്ടറി) 9645100091









0 Comments