മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് സഭാംഗം പുരയ്ക്കൽ പരേതനായ ചെറിയാൻ ഈപ്പന്റെ (പാപ്പച്ചൻ) മകൻ വി.ഇ.വർഗീസ് (ബാബു -78) ഇംഗ്ലണ്ടിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാഞ്ചസ്റ്റർ പട്ടണത്തിൽ അവരുടെ മകളെയും കുടുംബത്തെയും സന്ദർശിക്കാനായി ചില ദിവസങ്ങൾക്കു മുൻപാണ് അവർ ഇരുവരും ഇംഗ്ലണ്ടിൽ എത്തിയത്. അവരോടൊപ്പം പാർക്കുന്ന അവസരത്തിൽ പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്നാണ് ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: പഴമ്പാലക്കോട് വാഴപ്പിള്ളി കുടുംബാംഗം മേഴ്സി വർഗീസ് (റിട്ട. ഹെഡ്മിസ്ട്രസ്).മക്കൾ: സുമി ജിനു (യു.എസ്), അനി ടിജോ (യു.കെ), റബേക്ക സജോഷ് (മണ്ണാർക്കാട്). മരുമക്കൾ: ജിനു ജോൺ (യു.എസ്), ടിജോ കുരുവിള (യു.കെ), സജോഷ് സാമുവൽ (മണ്ണാർക്കാട്).റിട്ട. ഡിസ്ട്രിക്റ്റ് ജഡ്ജ് വിൻസൻ്റ് ചാർളി ഭാര്യാ സഹോദരനാണ്.






0 Comments