BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മേത്താനം ജനറൽ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ


മല്ലപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ്റർനാഷണൽ ദൈവസഭയുടെ ജനറൽ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർവരെ മേത്താനം എബനേസർ സ്റ്റേഡിയത്തിൽ നടക്കും. സഭാ പ്രസിഡൻ്റ് റവ.സുകു.കെ തോമസ് ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 9.30 വരെയാണ് സമയം പാസ്റ്റർമാരായ കെ.ജെ തോമസ് (കുമളി) സജു ചാത്തന്നൂർ, ലാസർ വി. മാത്യു എന്നിവർ പ്രസംഗിക്കും. സ്നാനശുശ്രൂഷ, ലേഡീസ്ഫെലോഷിപ്പ് വാർഷികം, സൺഡേ സ്കൂൾ -യൂത്ത് വാർഷികം, പസ്റ്റേഴ്സ് മീറ്റിംഗ്, പൊതുയോഗങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച കർതൃമേശയ്ക്കും സംയുക്ത ആരാധനയ്ക്കും റവ. സുക.കെ തോമസ് നേതൃത്വം നൽകും. എബനേസർ വോയ്സ് ഗാനങ്ങളാലപിക്കും.





Post a Comment

0 Comments